---
title: "ഫ്രെയിമുകൾ മനോഹരമായ  കഥ പറയും ; തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അവന്തികയുടെയും, റോഷ്ലിനയും ഫോട്ടോ പ്രദർശനം ശ്രദ്ധേയം"
english_title: "Frames tell a beautiful story; Thalassery Govt. Photo exhibition of Avantika and Roshlina of Girls Higher Secondary School is noteworthy"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/231246/frames-tell-a-beautiful-story-thalassery-govt-photo-exhibition-of-avantika-and-roshlina-of-girls-higher-secondary-school-is-noteworthy"
published_at: "2024-08-26T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc387c1ebe5_Untitled-1_copy.jpg"
keywords: []
---

# ഫ്രെയിമുകൾ മനോഹരമായ  കഥ പറയും ; തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അവന്തികയുടെയും, റോഷ്ലിനയും ഫോട്ടോ പ്രദർശനം ശ്രദ്ധേയം

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾപ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളായ സി.അവന്തിക,കെ റോഷ്ലീന എന്നിവർ തങ്ങളുടെ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ ഏവരെയും അമ്പരപ്പിക്കും.

## Article Content

**തലശ്ശേരി: ** തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾപ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളായ സി.അവന്തിക,കെ റോഷ്ലീന എന്നിവർ തങ്ങളുടെ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ ഏവരെയും അമ്പരപ്പിക്കും.

അത്രകണ്ട് മനോഹരമാണ് ഓരോ ഫ്രെയിമുകളും. സ്കൂൾ ജേണലിസം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലായിരുന്നു വേറിട്ട ഫോട്ടോ പ്രദർശനം. ഫോട്ടോഗ്രാഫി പഠിച്ചിട്ടില്ലെങ്കിലും , ക്യാമറ കണ്ണിലൂടെ ഇരുവരും ഒപ്പിയെടുത്ത നിശ്ചല ദൃശ്യങ്ങൾ മിഴിവാർന്നതായിരുന്നു.

ഫോട്ടോഗ്രാഫിക്ക് വീട്ടുകാരുടെയും, അധ്യാപകരുടെയും, കൂട്ടുകാരുടെയും പൂർണ്ണ പിന്തുണ ഉണ്ടെന്ന് ഇരുവരും പറഞ്ഞു. സ്കൂളിൽ നടക്കുന്ന പ്രധാന ചടങ്ങുകൾക്ക് ചിത്രഭാഷ്യം ഒരുക്കുന്നതും ഈ കൊച്ചു മിടുക്കികളാണ്. എൻ.എസ്. എസ്. യൂണിറ്റിൻ്റെയും, കലാ ട്രൂപ്പിൻ്റെയും സജീവ പ്രവർത്തകർ കൂടിയാണ് ഇരുവരും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/231246/frames-tell-a-beautiful-story-thalassery-govt-photo-exhibition-of-avantika-and-roshlina-of-girls-higher-secondary-school-is-noteworthy)