---
title: "തലശേരിയിൽ ഭീതി പരത്തി  റോട്ട് വീലർ ; ഒരാൾക്ക് പരിക്ക്.  വനംവകുപ്പധികൃതരെത്തി വലവിരിച്ച് കീഴ്പ്പെടുത്തി"
english_title: "Rottweiler spread terror in Thalassery;One injured.The forest department officials came and subdued them"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/231329/rottweiler-spread-terror-in-thalasseryone-injuredthe-forest-department-officials-came-and-subdued-them"
published_at: "2024-08-26T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc98bb4cb2e_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ ഭീതി പരത്തി  റോട്ട് വീലർ ; ഒരാൾക്ക് പരിക്ക്.  വനംവകുപ്പധികൃതരെത്തി വലവിരിച്ച് കീഴ്പ്പെടുത്തി

> **Lead Summary:** **തലശേരി:**തലശേരിയിൽ അക്രമകാരിയായ വളർത്തുനായ അർദ്ധരാത്രി നഗരത്തിലിറങ്ങി ഒരാളെ അക്രമിച്ചപ്പോൾ രക്ഷകരായെത്തിയത് വനംവകുപ്പിന്റെ റാപ്പിഡ് റസ്പോൺസ് ടീം.

## Article Content

**തലശേരി:**തലശേരിയിൽ അക്രമകാരിയായ വളർത്തുനായ അർദ്ധരാത്രി നഗരത്തിലിറങ്ങി ഒരാളെ അക്രമിച്ചപ്പോൾ രക്ഷകരായെത്തിയത് വനംവകുപ്പിന്റെ റാപ്പിഡ് റസ്പോൺസ് ടീം.

കഴിഞ്ഞ ദിവസം രാത്രി പന്തണ്ടരയോടെ തലശേരി നഗരത്തിലാണ് ഭീതിപരത്തി വളർത്തുനായയുടെ പരാക്രമമുണ്ടായത്. ടെമ്പിൾഗേറ്റിലെ ഒരു വീട്ടിലെ റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയാണ് ചങ്ങലയിൽ നിന്നിളകി ടൗണിൽ അക്രമാസക്തനായത്.

നഗരത്തിലൂടെ നടന്നുപോകുക യായിരുന്ന സായിനാഥ് എന്നയാളെ നായ അക്രമിച്ചു. പയ്യന്നൂരിലേക്ക് കാറിൽ കയറ്റിക്കൊണ്ടുപോകുക യായിരുന്നു നായയെ.

ഇതിനിടെ നായ പുറത്തിറങ്ങുകയായിരുന്നു. നായയെ വരുതിയിലാക്കാൻ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടതോടെ വനംവകുപ്പ് ആർ.ആർ.ടി അംഗങ്ങളെത്തി വലയെറിഞ്ഞ് നായയെ കുരുക്കിലാക്കി കീഴ്പ്പെടുത്തുകയായിരുന്നു. കടിയേറ്റ സായിനാഥ് ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/231329/rottweiler-spread-terror-in-thalasseryone-injuredthe-forest-department-officials-came-and-subdued-them)