---
title: "കണ്ണൂർ ജില്ലാ അത്‌ലറ്റിക്സ്  അസോസിയേഷന്  കായികമത്സരങ്ങൾ നടത്തുന്നതിന് വേണ്ടി  8 കനോപ്പികൾ നൽകി പ്രൈഡ് മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്"
english_title: "Pride Multi State Credit Co-operative Society Limited provided 8 canopies to Kannur District Athletics Association for conducting sports competitions."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/231662/pride-multi-state-credit-co-operative-society-limited-provided-8-canopies-to-kannur-district-athletics-association-for-conducting-sports-competitions"
published_at: "2024-08-28T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ceab193ab1b_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലാ അത്‌ലറ്റിക്സ്  അസോസിയേഷന്  കായികമത്സരങ്ങൾ നടത്തുന്നതിന് വേണ്ടി  8 കനോപ്പികൾ നൽകി പ്രൈഡ് മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്

> **Lead Summary:** **തലശ്ശേരി: **കണ്ണൂർ ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന് കായികമത്സരങ്ങൾ നടത്തുന്നതിന് വേണ്ടി 8 കനോപ്പികൾ നൽകി

## Article Content

**തലശ്ശേരി: **കണ്ണൂർ ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന് കായികമത്സരങ്ങൾ നടത്തുന്നതിന് വേണ്ടി 8 കനോപ്പികൾ നൽകി

**  **കായികമത്സരങ്ങൾ നടത്തുമ്പോൾ താരങ്ങൾക്കും, ഒഫീഷ്യൽസിനും വിശ്രമിക്കാനാണ് കനോപ്പികൾ സമ്മാനിച്ചത്.

തലശ്ശേരി വി ആർ കൃഷ്ണയ്യർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രൈഡ് മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ പി. അജിത് കുമാർ കണ്ണൂർ ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻറ് ജോസ് മാത്യുവിന് കനോപ്പികൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

അസോസിയേഷൻ സെക്രട്ടറി ടി. ശ്രീഷ് സ്വാഗതവും, എക്സിക്യൂട്ടീവ് അംഗം ഇ. സുരേഷ് ബാബു നന്ദിയും പറഞ്ഞു. ചടങ്ങിൽ സൊസൈറ്റിയുടെ കോ-ഓർഡിനേറ്റർമാരായ കെ കെ ദിനേശൻ, സി.ആർ സത്യേഷ്, അത്‌ലറ്റിക്സ് അസോസിയേഷൻ ട്രഷറർ കെകെ ഷമിൻ, ടി.കെ സുഷാനന്ദ്, കെ.സുരേഷ് ബാബു, എക്സിക്യുട്ടീവ് അംഗങ്ങളായ യു.ഷാജി, യു. ബൈജു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/231662/pride-multi-state-credit-co-operative-society-limited-provided-8-canopies-to-kannur-district-athletics-association-for-conducting-sports-competitions)