---
title: "കോഴിക്കോട് ബൈക്ക് യാത്രികരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു, യുവാവിന്റെ വിരൽ അറ്റു"
english_title: "Kozhikode bikers hit by car, young man's finger cut off"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/231728/kozhikode-bikers-hit-by-car-young-mans-finger-cut-off"
published_at: "2024-08-28T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ced907d3519_66cece7c6f0cf_accient.jpg"
keywords: []
---

# കോഴിക്കോട് ബൈക്ക് യാത്രികരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു, യുവാവിന്റെ വിരൽ അറ്റു

> **Lead Summary:** ***കോഴിക്കോട്: ***താമരശ്ശേരിയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍റെ വിരൽ അറ്റു . ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ കടന്നുകളഞ്ഞു.

## Article Content

***കോഴിക്കോട്: ***താമരശ്ശേരിയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍റെ വിരൽ അറ്റു . ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ കടന്നുകളഞ്ഞു.

ബൈക്ക് യാത്രികരായ പട്ടാമ്പി സ്വദേശി ഷാമില്‍ (25), തിരൂര്‍ സ്വദേശി മുഹമ്മദാലി (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. താമരശ്ശേരി കോരങ്ങാടാണ് ഇന്നലെ രാത്രി എട്ടോടെയാണ് അപകടം ഉണ്ടായത്.

താമരശ്ശേരി ഭാഗത്തു നിന്ന് വരികയായിരുന്ന ഇരുവരെയും പൂനൂര്‍ ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

എന്നാല്‍ അപകടം നടന്നിട്ടും കാര്‍ നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/231728/kozhikode-bikers-hit-by-car-young-mans-finger-cut-off)