---
title: "'തലശ്ശേരിയിലെ താരങ്ങള്‍ വിജയോത്സവം 2024'  സംഘടിപ്പിച്ചു"
english_title: "Organized 'Thalassery stars Victory Festival 2024'"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/231754/organized-thalassery-stars-victory-festival-2024"
published_at: "2024-08-28T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cef0a81d189_Untitled-6_copy.jpg"
keywords: []
---

# 'തലശ്ശേരിയിലെ താരങ്ങള്‍ വിജയോത്സവം 2024'  സംഘടിപ്പിച്ചു

> **Lead Summary:** **തലശ്ശേരി : ** തലശ്ശേരിയിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. തലശ്ശേരിയിലെ താരങ്ങള്‍ വിജയോത്സവം 2024' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി : ** തലശ്ശേരിയിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. തലശ്ശേരിയിലെ താരങ്ങള്‍ വിജയോത്സവം 2024' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു.

ലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സ്പീക്കര്‍ അഡ്വ.എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു875 വിദ്യാര്‍ത്ഥികളെയാണ് ഉപഹാരം നല്‍കി അനുമോദിച്ചത്.

നൂറ് ശതമാനം വിജയം നേടിയ 19 വിദ്യാലയങ്ങളെയും ആദരിച്ചു. തലശ്ശേരി സബ്ബ് കലക്ടര്‍ സന്ദീപ് കുമാര്‍ ഐ എ എസ് സ്വാഗതം പറഞ്ഞു. തലശ്ശേരി നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ. എം ജമുനാ റാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ മുഖ്യാതിഥിയായി.

അദ്ദേഹം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായും സംവദിച്ചു.. പി.നിധിന്‍ രാജ് ഐ പി എസ് ,ഡോ എസ്.അനന്തു , ഡോ രാധാകൃഷ്ണന്‍ ഉണ്ണി തുടങ്ങിയവര്‍ മുഖ്യാതിഥികളായി.

പാനൂര്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിപി അനില , പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സനില്‍, എം പി ശ്രീ ഷ , സി കെ രമ്യ ,എം കെ സെയ്ത്തു , പന്ന്യന്നൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി

അധ്യക്ഷന്‍ കെ.കെ. മണിലാല്‍ , ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബാബു മഹേശ്വരി പ്രസാദ്,തുടങ്ങിയവര്‍ സംസാരിച്ചു. മൈ തലശ്ശേരി ആപ്പിന്റെ ലോഞ്ചിംഗും സ്പീക്കര്‍ നിര്‍വഹിച്ചു തലശ്ശേരിയില്‍ നിന്നും സ്ഥലം മാറി പോകുന്ന സബ് കലക്ടര്‍ സന്ദിപ് കുമാറിനെ ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/231754/organized-thalassery-stars-victory-festival-2024)