---
title: "മാഹിയിൽ ഉപഭോക്താക്കൾക്ക് ഷോക്ക് ;  വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി"
english_title: "Shock for consumers in Mahi; Electricity rates have increased sharply"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/232087/shock-for-consumers-in-mahi-electricity-rates-have-increased-sharply"
published_at: "2024-08-30T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d16c09ce4a5_Untitled-2_copy.jpg"
keywords: []
---

# മാഹിയിൽ ഉപഭോക്താക്കൾക്ക് ഷോക്ക് ;  വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി

> **Lead Summary:** **മാഹി: ** മാഹി ഉൾപ്പെടുന്ന പുതുച്ചേരിയിൽ വൈദ്യുതി നിരക്കിൽ വൻ വർധന. ഗാർഹിക ഉപഭോക്താക്കൾക്ക് 100 യൂണിറ്റ് വരെ യുള്ള നിരക്ക് 2.25 രൂപയിൽനിന്ന് 2.70 രൂപയായി ഉയർത്തി

## Article Content

**മാഹി: ** മാഹി ഉൾപ്പെടുന്ന പുതുച്ചേരിയിൽ വൈദ്യുതി നിരക്കിൽ വൻ വർധന. ഗാർഹിക ഉപഭോക്താക്കൾക്ക് 100 യൂണിറ്റ് വരെ യുള്ള നിരക്ക് 2.25 രൂപയിൽനിന്ന് 2.70 രൂപയായി ഉയർത്തി

. 200 യൂണിറ്റ് വരെ 3.25 രൂപയാ യിരുന്നത് നാലുരൂപയായും 300 യൂണിറ്റ് വരെയുള്ളത് 5.40 രൂപയിൽനിന്ന് ആറുരൂപയായും ഉയർത്തിയിട്ടുണ്ട്. 300 യൂണിറ്റിന് മുകളിൽ 6.80 രൂപയുണ്ടായിരുന്നത് ഇനിമുതൽ 7.50 രൂപയാണ്.

വാണിജ്യാവശ്യങ്ങൾക്കുള്ള വൈദ്യുതനിരക്ക് യൂണിറ്റിന് 65 പൈസ മുതൽ 85 പൈസ വരെ യാണ് വർധിച്ചിട്ടുള്ളത്. ജൂൺ 16 മുതൽ നിലവിൽ വന്ന വർധന കടുത്ത പ്രതിഷേധത്തെത്തുടർന്ന് നേരത്തേ നിർ ത്തിവെച്ചത് ഇപ്പോൾ വീണ്ടും നടപ്പാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/232087/shock-for-consumers-in-mahi-electricity-rates-have-increased-sharply)