തലശ്ശേരി മാഹീ ബൈപാസില്‍ വീണ്ടും വാഹനാപകടം ; അമിത വേഗതയിലെത്തിയ കാര്‍ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു, ചൊക്ലി സ്വദേശിക്ക് പരിക്ക്

തലശ്ശേരി മാഹീ ബൈപാസില്‍ വീണ്ടും വാഹനാപകടം ; അമിത വേഗതയിലെത്തിയ കാര്‍ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു, ചൊക്ലി സ്വദേശിക്ക് പരിക്ക്
Aug 30, 2024 04:03 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in) *തലശ്ശേരി മാഹീ ബൈപാസില്‍ വീണ്ടും വാഹനാപകടം ; അമിത വേഗതയിലെത്തിയ കാര്‍ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു, ചൊക്ലി സ്വദേശിക്ക് പരിക്ക്

തലശേരി - മാഹി ബൈപാസില്‍ കോടിയേരി പപ്പന്‍പീടിക ഭാഗത്താണ് അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വോക്‌സ് വാഗന്‍ പോളോ KL 67 2644 നമ്പര്‍ കാറാണ് അപകടമുണ്ടാക്കിയത്.

അമിത വേഗതയില്‍ എത്തിയ പോളോ കാര്‍ ഒരേദിശയില്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിലിടിച്ച് നിയന്ത്രണം വിട്ടു തലകീഴായി മറിയുകയായിരുന്നു

. ഇടിയുടെ ആഘാതത്തില്‍ മൂന്ന് തവണ തലകീഴായി മറിഞ്ഞ കാര്‍ ഡിവൈഡറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

അപകടത്തില്‍ ചൊക്ലി സ്വദേശിയായ യുവാവിന് പരിക്കേറ്റു. ഷോറൂമില്‍ നിന്നും ഡെലിവറിക്കായി കൊണ്ടു പോവുകയായിരുന്ന കെ എല്‍ 13 എവൈ 6038 നമ്പര്‍ വാഗണര്‍ കാറിന്റെ പിറകുവശത്തെ ടയറിന്റെ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

രണ്ടു വാഹനങ്ങളും ന്യൂമാഹി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും ബൈപാസില്‍ ക്യാമറ സ്ഥാപിക്കാത്തതിനെതിരെ വന്‍ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

Another car accident in Thalassery Mahi bypass; The speeding car overturned and hit another car

Next TV

Related Stories
നിവിൻ പോളിക്കെതിരെ  ലൈം​ഗികാരോപണം ;  നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

Oct 7, 2024 06:51 PM

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം ; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

തനിക്കെതിരായ ലൈം​ഗികാരോപണത്തിനു പിന്നിൽ ​ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു....

Read More >>
നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ സിദ്ദീഖ്

Oct 7, 2024 03:28 PM

നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ സിദ്ദീഖ്

നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ...

Read More >>
കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

Oct 7, 2024 01:00 PM

കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം...

Read More >>
'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി ​ഗോവിന്ദൻ

Oct 7, 2024 10:37 AM

'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി ​ഗോവിന്ദൻ

'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി...

Read More >>
സംസ്ഥാനത്ത് ഇന്നും  പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 7, 2024 07:28 AM

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ...

Read More >>
ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

Oct 7, 2024 07:18 AM

ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ...

Read More >>
Top Stories










Entertainment News