(www.thalasserynews.in)ലൈംഗികചൂഷണക്കേസിൽ കുറ്റാരോപിതനായ പാർട്ടി എം.എൽ.എ.യും, നടനുമായ മുകേഷ് രാജിവെക്കണമെ ന്ന ആവശ്യത്തെ പരോക്ഷമായി പിന്തുണച്ച് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. സി.പി.എം. വെബ്സൈറ്റിൽ എഴുതിയ ലേഖനത്തിലാണ് പ്രതികരണം.
'നിങ്ങളങ്ങനെ ചെയ്തതു കൊണ്ട് നമ്മളങ്ങനെ ചെയ്തു' എന്ന പാഴ് വാദത്തിലേക്ക് പോകേണ്ടതില്ലെന്നും മുകേഷിൻ്റെ പേരിലുള്ള കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്നുണ്ടെന്നും വൃന്ദ പറഞ്ഞു.
ലൈംഗികപീഡനക്കേസിലുൾപ്പെട്ട കോൺഗ്രസ് എം.എൽ.എ.മാർ രാജിവെക്കാത്തതിനാൽ മുകേഷ് സ്ഥാനമൊഴിയേണ്ടതില്ലെന്ന ഇ.പി. ജയരാജൻ അടക്കമുള്ളവരുടെ നിലപാടിനാണ് വൃന്ദയുടെ വിമർശനം.
കുറ്റവാളികളെ എൽ.ഡി. എഫ്. സംരക്ഷിക്കുന്നുവെന്ന കോൺഗ്രസ് ആരോപണങ്ങൾക്ക് മറുപടിയാണ് മുകേഷിൻ്റെ പേരിലുള്ള കേസെന്നും അവർ പറഞ്ഞു
'There is no need to assume that we did what we did because you did it'; Vrinda Karat wrote the comment