---
title: "തലശേരിയിൽ 'സൗഹൃദം' പെയ്തിറങ്ങി ;  കുടുംബ സംഗമം ശ്രദ്ധേയം."
english_title: "'Friendship' rained in Thalassery; The family reunion is remarkable."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/232569/friendship-rained-in-thalassery-the-family-reunion-is-remarkable"
published_at: "2024-09-01T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d4882992add_Untitled-4_copy.jpg"
keywords: []
---

# തലശേരിയിൽ 'സൗഹൃദം' പെയ്തിറങ്ങി ;  കുടുംബ സംഗമം ശ്രദ്ധേയം.

> **Lead Summary:** **തലശേരി: ** സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ള യുവതീ- യുവാക്കളുടെ ജാതിമത രാഷ്ട്രീയ ഭേദമന്യേയുള്ള കൂട്ടായ്മയാണ് സൗഹൃദം. കോവിഡ് കാലത്തെ ഒറ്റപ്പെടലിൽ നിന്നാണ് മൂന്ന് വർഷം മുമ്പ് സൗഹൃദം കൂട്ടായ്മയുടെ പിറവി.

## Article Content

**തലശേരി: ** സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ള യുവതീ- യുവാക്കളുടെ ജാതിമത രാഷ്ട്രീയ ഭേദമന്യേയുള്ള കൂട്ടായ്മയാണ് സൗഹൃദം. കോവിഡ് കാലത്തെ ഒറ്റപ്പെടലിൽ നിന്നാണ് മൂന്ന് വർഷം മുമ്പ് സൗഹൃദം കൂട്ടായ്മയുടെ പിറവി.

തിരുവനന്തപുരം മുതൽ കാസർകോട്ടുവരെ എല്ലാ ജില്ലകളിൽ നിന്നുമുള്ളവർ ഗ്രൂപ്പിൽ അംഗങ്ങളാണ്. തലശേരി പെപ്പർ പാലസിൽ നടന്ന കുടുംബ സംഗമം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബിനു തോമസ് ഉദ്ഘാടനം ചെയ്തു. സീരിയൽ താരം ഗിരീഷ് നമ്പ്യാർ മുഖ്യാതിഥിയായി.

ക്യാൻസർ രോഗ വിദഗ്ധ ഡോ: ദീപ്തി, സാഹിത്യകാരി മുംതാസ് ആസാദ് എന്നിവർ വിശിഷ്ടാതിഥികളായി. നാദാപുരം എസ്.ഐ ബിന്ദുരാജ്, പൊന്നകം നൗഷാദ്, റഷീദ് കരിയാടൻ, അഡ്വ. ഷബീർ, കെ.സി. സമീർ ധർമ്മടം, കെ. സുലു, ഫാത്തിമ പടപറമ്പ്, സുമ പ്രദീപ്, രമേശൻ കൂത്തുപറമ്പ്, റോഷൻ ധർമ്മടം, വിജയകുമാർ എന്നിവർ സംസാരിച്ചു.

എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിലും, മറ്റ് അക്കാഡമിക്ക് ഉന്നത വിജയം കരസ്ഥമാക്കിയവരെയും ചടങ്ങിൽ വെച്ച് അനുമോദിച്ചു. പട്ടുറുമാൽ ഫെയിം ഫാദിയ തലശ്ശേരി, യുവ നർത്തകി കൃഷ്ണ വൃന്ദ , സിറാജ് മാഹി, ഡയാന തലശ്ശേരി,

നൗഷാദ് മാളിയേക്കൽ, ഫാത്തിമ മാളിയേക്കൽ,സാദിഖ് ചൊക്ലി, ഫോക്ക് ലോർ അക്കാഡമി അവാർഡ് ജേതാക്കളായ കുട്ടാപ്പു കതിരൂർ, റംഷി പട്ടുവം തുടങ്ങിയ പ്രശസ്തരുടെ കലാവിരുന്നുകളും നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/232569/friendship-rained-in-thalassery-the-family-reunion-is-remarkable)