തലശേരി:(www.thalasserynews.in) കേരളത്തെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, വർഗ്ഗീയതയെ ചെറുക്കുക, തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ യൂനിയൻ പ്രവർത്തകർ തലശ്ശേരി പട്ടണത്തിൽ മേഖലാ മാർച്ചും മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ധർണ്ണയും നടത്തി.
കോട്ട പരിസരത്ത് നിന്നാണ് പ്രകടനം ആരംഭിച്ചത്. നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു. തുടർന്ന് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച ധർണ്ണ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ മഹേഷ് ഉത്ഘാടനം ചെയ്തു.-
ജില്ലാ ജോ- സിക്രട്ടറി ടി .വി പ്രജീഷ് സ്വാഗതം പറഞ്ഞു...ജില്ലാ വൈസ് പ്രസിഡണ്ട്, കെ ഷീബ അദ്ധ്യക്ഷയായി.,,ജയരാജൻ കാരായി, രതീശൻ,, പി.ജിതേഷ്, കെ. പ്രശാന്ത്, കെ.സൂരജ് േനേ നേതൃത്വം നൽകി.
NGO Shakti Ukkhoti conducted a march and dharna in the area of Thalassery Civil Station