---
title: "കേരളം അനുഭവിക്കുന്നത് പഠിപ്പില്ലാത്തവർ ഭരിക്കുന്നതിൻ്റെ ദുരിതമാണെന്ന് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ്  മാർ ജോസഫ് പാംപ്ലാനി"
english_title: "Archdiocese of Thalassery Mar Joseph Pamplani said that Kerala is experiencing the misery of being ruled by uneducated people."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/233128/archdiocese-of-thalassery-mar-joseph-pamplani-said-that-kerala-is-experiencing-the-misery-of-being-ruled-by-uneducated-people"
published_at: "2024-09-04T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d7fe566011f_Untitled-2_copy.jpg"
keywords: []
---

# കേരളം അനുഭവിക്കുന്നത് പഠിപ്പില്ലാത്തവർ ഭരിക്കുന്നതിൻ്റെ ദുരിതമാണെന്ന് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ്  മാർ ജോസഫ് പാംപ്ലാനി

> **Lead Summary:** **തലശ്ശേരി: **പഠിപ്പില്ലാത്തവർ കേരളം ഭരിക്കുന്നതാണ് ഇന്ന് നമ്മുടെ സംസ്ഥാനം അനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്ന് തലശ്ശേരി അതി രൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു.

## Article Content

**തലശ്ശേരി: **പഠിപ്പില്ലാത്തവർ കേരളം ഭരിക്കുന്നതാണ് ഇന്ന് നമ്മുടെ സംസ്ഥാനം അനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്ന് തലശ്ശേരി അതി രൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു.

തലശ്ശേരി കോർപ്പറേറ്റ് ഏജൻസിയുടെ ചെറുപുഴ -തോമാപുരം മേഖലയിൽ നിന്ന് വിരമിച്ച അധ്യാപക, അനധ്യാപക സംഗമവും അധ്യാപക ദിനാചരണവും (ഗുരുസാദരം) ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.

പഠിക്കുമ്പോൾ ബസിന് കല്ലെറിഞ്ഞവർക്ക് രാഷ്ട്രീയ കുത്തകാവകാശം തീറെഴുതിക്കൊ ടുത്തിരിക്കയാണ്. അവരാണ് നമ്മെ ഭരിക്കുന്നത്. ഇതിന്റെ ദുരന്തം നാം അനുഭവിക്കുന്നു ണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/233128/archdiocese-of-thalassery-mar-joseph-pamplani-said-that-kerala-is-experiencing-the-misery-of-being-ruled-by-uneducated-people)