---
title: "പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ 4 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്"
english_title: "Case against 4 senior students for ragging a Plus One student"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/233183/case-against-4-senior-students-for-ragging-a-plus-one-student"
published_at: "2024-09-04T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d8254cc9147_download_(2).jpg"
keywords: []
---

# പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ 4 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

> **Lead Summary:** ***കണ്ണൂര്‍: ***പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയ നാല് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു.

## Article Content

***കണ്ണൂര്‍: ***പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയ നാല് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു.

കണ്ണൂര്‍ എം.ടി.എം സ്‌ക്കൂളിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥിയായ താവക്കര സ്വദേശിയാണ് റാഗിങ്ങിന് ഇരയായത്. സപ്തംബര്‍ 2 ന് വൈകു്‌നനേരം 4.20 നായിരുന്നു സംഭവം.

നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ടൈറ്റ് പാന്റസ് ധരിക്കണമെന്ന് ആവശ്യപ്പെട്ടത് അനുസരിക്കാത്തതിന് കവിളത്ത്അടിച്ചും ബെഞ്ചില്‍ ബലമായി പിടിച്ച് കിടത്തി മര്‍ദ്ദിച്ചും റാഗിംഗ് ചെയ്തുവെന്നാണ് പരാതി. കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/233183/case-against-4-senior-students-for-ragging-a-plus-one-student)