---
title: "തലശേരി കുട്ടിമാക്കൂലിൽ ബൈക്കിലെത്തിയ മോഷ്ടാക്കൾ വീട്ടമ്മയുടെ താലി മാല പൊട്ടിച്ച് കടന്നു ; വീട്ടമ്മയുടെ ചെറുത്ത് നിൽപ്പിൽ പൊട്ടിക്കാനായത് പകുതി മാല മാത്രം, അന്വേഷണം"
english_title: "In Thalassery Kutimakul, the thieves who came on bikes broke the thali necklace of the housewife. In the resistance of the housewife, only half of the necklace could be broken, investigation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/234435/in-thalassery-kutimakul-the-thieves-who-came-on-bikes-broke-the-thali-necklace-of-the-housewife-in-the-resistance-of-the-housewife-only-half-of-the-necklace-could-be-broken-investigation"
published_at: "2024-09-09T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66def9acd632c_Untitled-2_copy.jpg"
keywords: []
---

# തലശേരി കുട്ടിമാക്കൂലിൽ ബൈക്കിലെത്തിയ മോഷ്ടാക്കൾ വീട്ടമ്മയുടെ താലി മാല പൊട്ടിച്ച് കടന്നു ; വീട്ടമ്മയുടെ ചെറുത്ത് നിൽപ്പിൽ പൊട്ടിക്കാനായത് പകുതി മാല മാത്രം, അന്വേഷണം

> **Lead Summary:** ***തലശേരി: *** തലശേരി കുട്ടിമാക്കൂലിൽ ബൈക്കിലെത്തിയ മോഷ്ടാക്കൾ വീട്ടമ്മയുടെ താലി മാല പൊട്ടിച്ച് കടന്നു.

## Article Content

***തലശേരി: *** തലശേരി കുട്ടിമാക്കൂലിൽ ബൈക്കിലെത്തിയ മോഷ്ടാക്കൾ വീട്ടമ്മയുടെ താലി മാല പൊട്ടിച്ച് കടന്നു.

മകളോടൊത്ത് വീട്ടിലേക്ക് പോവുകയാ യിരുന്ന വീട്ടമ്മയുടെ കഴുത്തിലെ താലിമാല ഇരുചക്ര വാഹനത്തിലെത്തിയ യുവാക്കൾ പിടിച്ച് പറിച്ച് കൊ ണ്ടുപോയതായി പരാതി.

പിടിവലിയിൽ വീട്ടമ്മ ചെറുത്ത് നിന്നതിനാൽ പാതി മാലയെ പ്രതികൾക്ക് ലഭിച്ചുള്ളൂ. ഇന്നലെ രാത്രി തലശ്ശേരി കുട്ടിമാക്കൂൽ ശ്രീനാരായണമഠത്തിനടുത്ത് വെച്ചാണ് സം ഭവം.

കൃഷ്ണ‌ കൃപയിൽ രമേശന്റെ ഭാര്യ ഷീനയുടെ കഴുത്തിലെ രണ്ടര പവന്റെ സ്വർണ്ണ മാലയാണ് സ്‌കൂട്ടറിൽ എത്തിയ രണ്ട് യുവാക്കൾ പിടിച്ച് പറിച്ച് കൊണ്ട് പോയത്.

ഷീനയും മകളും ഓട്ടോറിക്ഷയിൽ വന്നിറങ്ങി വിട്ടിലേക്ക് നടന്നു പോവുമ്പോഴാണ് സംഭവം. തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നുണ്ട്. സംഭവ സ്ഥലത്തുള്ള സി.സി.ടി.വി.ദൃശ്യങ്ങളും പരിശേധി ച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/234435/in-thalassery-kutimakul-the-thieves-who-came-on-bikes-broke-the-thali-necklace-of-the-housewife-in-the-resistance-of-the-housewife-only-half-of-the-necklace-could-be-broken-investigation)