---
title: "സഹപ്രവർത്തകൻ്റെ മൊബൈൽ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ചയാളെ തലശേരി റെയിൽവ്വേ സ്റ്റേഷനിൽ നിന്നും പിടികൂടി"
english_title: "The man who tried to steal his colleague's mobile phone was caught from Thalassery railway station"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/235084/the-man-who-tried-to-steal-his-colleagues-mobile-phone-was-caught-from-thalassery-railway-station"
published_at: "2024-09-12T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2ace41a0d2_Untitled-4_copy.jpg"
keywords: []
---

# സഹപ്രവർത്തകൻ്റെ മൊബൈൽ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ചയാളെ തലശേരി റെയിൽവ്വേ സ്റ്റേഷനിൽ നിന്നും പിടികൂടി

> **Lead Summary:** ** ** സഹപ്രവർത്തകൻ്റെ മൊബൈൽ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ചയാളെ തലശേരി റെയിൽവ്വേ സ്റ്റേഷനിൽ നിന്നും പിടികൂടി കൂടെ താമസിക്കുന്ന ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

** ** സഹപ്രവർത്തകൻ്റെ മൊബൈൽ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ചയാളെ തലശേരി റെയിൽവ്വേ സ്റ്റേഷനിൽ നിന്നും പിടികൂടി കൂടെ താമസിക്കുന്ന ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ ചിട്ടിശേരി മടവക്കര കുറ്റൂര് ഹൗസിൽ സുമേഷിനെ(24) ആണ് തലശേരി പൊലീസ് അറസ്റ്റു ചെയ്തത്. തലശേരി ടൗണിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സുമേഷ്.

രണ്ട് മാസം മുമ്പാണ് ഇവിടെ ജോലി ക്കെത്തിയത്. ലീവിന് പോകുന്നു വെന്ന് പറഞ്ഞ് താമസ സ്ഥലത്ത് നിന്ന് പോയതായിരുന്നു. ഇയാൾ പോയപ്പോഴാണ് കൂടെ താമസിക്കുന്ന ഒരാളുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് സുമേഷിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല.

പിന്നീട് ഫോണെടുത്തെങ്കിലും സംസാ രിക്കാൻ തയ്യാറായില്ല. റെയിൽവേ സ്റ്റേഷനിലാണുള്ളതെന്ന് മനസിലായതിനെത്തുടർന്ന് ജീവനക്കാരെത്തി പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തൃശൂർ ജില്ലയിൽ ഇയാൾക്കെതിരെ രണ്ട് കേസുകളുണ്ടത്രെ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/235084/the-man-who-tried-to-steal-his-colleagues-mobile-phone-was-caught-from-thalassery-railway-station)