---
title: "കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന യുവതിക്ക് എംപോക്സ് ഇല്ലെന്ന്  സ്ഥിരീകരണം"
english_title: "Confirmation that the woman who was undergoing treatment in Kannur does not have empox"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/237132/confirmation-that-the-woman-who-was-undergoing-treatment-in-kannur-does-not-have-empox"
published_at: "2024-09-21T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eef0d221f98_download_(3).jpg"
keywords: []
---

# കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന യുവതിക്ക് എംപോക്സ് ഇല്ലെന്ന്  സ്ഥിരീകരണം

> **Lead Summary:** ** ** കണ്ണൂരില്‍ എംപോക്‌സ് ആശങ്കയൊഴിഞ്ഞു . എംപോക്സ് ലക്ഷണങ്ങളോടെ കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന യുവതിക്ക് എംപോക്സ് ഇല്ലെന്ന് സ്ഥിരീകരണം.

## Article Content

** ** കണ്ണൂരില്‍ എംപോക്‌സ് ആശങ്കയൊഴിഞ്ഞു . എംപോക്സ് ലക്ഷണങ്ങളോടെ കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന യുവതിക്ക് എംപോക്സ് ഇല്ലെന്ന് സ്ഥിരീകരണം.

യുവതിക്ക് ചിക്കൻപോക്സാണ് ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് എംപോക്സ് ഇല്ലെന്ന് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ മുപ്പത്തിയൊന്നുകാരിയാണ് എം പോക്‌സ് ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്നത്. ‌

സെപ്റ്റംബർ ഒന്നിനാണ് ഇവർ അബൂദബിയിൽ നിന്ന് നാട്ടിലെത്തിയത്. പിന്നാലെ യുവതിയും ഭര്‍ത്താവും നിരീക്ഷണത്തിലായിരുന്നു. യുവതിയുടെ മൂന്നു വയസ്സുള്ള കുഞ്ഞിന് സമാന രോഗ ലക്ഷണങ്ങൾ ഉണ്ടാവുകയും പിന്നീട് അത് ചിക്കൻപോക്സ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/237132/confirmation-that-the-woman-who-was-undergoing-treatment-in-kannur-does-not-have-empox)