---
title: "തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ  മദ്യവേട്ട ; 11 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ"
english_title: "Liquor hunt at Thalassery railway station; A young man was arrested with 11 liters of foreign liquor"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/237700/liquor-hunt-at-thalassery-railway-station-a-young-man-was-arrested-with-11-liters-of-foreign-liquor"
published_at: "2024-09-24T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f277df67db5_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ  മദ്യവേട്ട ; 11 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി:** റെയിൽവേ സ്റ്റേഷനിൽ നിന്ന് 11 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ റെയിൽവേ പോലീസും എക്സൈസും സംയുക്തമായി പിടികൂടി.

## Article Content

**തലശ്ശേരി:** റെയിൽവേ സ്റ്റേഷനിൽ നിന്ന് 11 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ റെയിൽവേ പോലീസും എക്സൈസും സംയുക്തമായി പിടികൂടി.

ചെറുകുന്ന് പീടികവളപ്പിൽ പി. വി. ബൈജു(35)വിനെ എസ്ഐ. കെ. വി. മനോജ്‌ കുമാർ, ഹെഡ് കോൺസ്റ്റബിൾ ശശികുമാർ, എക്സ്സൈസ് എഎസ്ഐ. സുരേഷ് കുമാർ ,പ്രിവൻ്റീവ് ഓഫീസർ യു.ഷെനിത്ത് രാജ്എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. വില്പപനയ്ക്കായി മാഹിയിൽ നിന്ന് കടത്തികൊണ്ട് വന്ന മദ്യവുമായാണ് ഇയാൾ പിടിയിലായത്.

ട്രയിൻ മാർഗ്ഗവും കടൽ വഴിയും മാഹിയിൽ നിന്ന് കേരളത്തിലേക്ക് വൻ മദ്യ കടത്താണ് നടക്കുന്നത്. കൂടാതെ ഇന്ധനകടത്തും വ്യാപകമാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/237700/liquor-hunt-at-thalassery-railway-station-a-young-man-was-arrested-with-11-liters-of-foreign-liquor)