---
title: "ജില്ലാ ഫെൻസിംഗ് ചാമ്പ്യന്ഷിപ്പ് തലശേരിയിൽ നടന്നു."
english_title: "The District Fencing Championship was held at Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/237973/the-district-fencing-championship-was-held-at-thalassery"
published_at: "2024-09-25T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3d64201a1e_Untitled-2_copy.jpg"
keywords: []
---

# ജില്ലാ ഫെൻസിംഗ് ചാമ്പ്യന്ഷിപ്പ് തലശേരിയിൽ നടന്നു.

> **Lead Summary:** **തലശേരി: **തലശേരി സായി സെൻ്ററിൽ നടന്ന ഫെൻസിംഗ് ചാമ്പ്യന് ഷിപ്പിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

## Article Content

**തലശേരി: **തലശേരി സായി സെൻ്ററിൽ നടന്ന ഫെൻസിംഗ് ചാമ്പ്യന് ഷിപ്പിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

കണ്ണൂർ ജില്ലാ ഫെൻസിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് ഫെൻസിംഗ് ചാമ്പ്യന്ഷിപ്പ് നടന്നത്. ഫെൻസിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഒ.കെ വിനീഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സായി സെൻറർ ഇൻ ചാർജ് ടി.സി മനോജ് അധ്യക്ഷനായി.

വടകര എസ്.ഐ കെ. മനോജ് കുമാർ, അസോസിയേഷൻ ട്രഷറർ പി.അബ്ദുൽ അസീസ്, എം.ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസി.പി.പി പവിത്രൻ സ്വാഗതം പറഞ്ഞു. ചാമ്പ്യന് ഷിപ്പിൽ വിജയികളായവർക്കുള്ള മെഡൽ വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/237973/the-district-fencing-championship-was-held-at-thalassery)