---
title: "കണ്ണൂരിൽ കാർ യാത്രികനെ ആക്രമിച്ച ബസ് ജീവനക്കാർക്കെതിരെ കേസ്"
english_title: "Case filed against bus crew who assaulted car passenger in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/237991/case-filed-against-bus-crew-who-assaulted-car-passenger-in-kannur"
published_at: "2024-09-25T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3e2183b069_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ കാർ യാത്രികനെ ആക്രമിച്ച ബസ് ജീവനക്കാർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ താഴെചൊവ്വയിൽ ബസ് കാറിലിടിച്ച ശേഷം ബസ് ജീവനക്കാർ പുറത്തിറങ്ങി കാർ യാത്രികനെ മർദിച്ചതായി പരാതി. കോഴിക്കോട് മാങ്കാവ് സ്വദേശിയായ കാർ ഡ്രൈവർ എൻ.പി. അനീഷിനാണ് മർദനമേറ്റത്.

## Article Content

**കണ്ണൂർ: **കണ്ണൂർ താഴെചൊവ്വയിൽ ബസ് കാറിലിടിച്ച ശേഷം ബസ് ജീവനക്കാർ പുറത്തിറങ്ങി കാർ യാത്രികനെ മർദിച്ചതായി പരാതി. കോഴിക്കോട് മാങ്കാവ് സ്വദേശിയായ കാർ ഡ്രൈവർ എൻ.പി. അനീഷിനാണ് മർദനമേറ്റത്.

രാവിലെ 11 മണിയോടെ യായിരുന്നു സംഭവം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരികയാ യിരുന്ന കാറിൽ ബസ് ഇടിക്കുകയായിരുന്നു. ഇതിനുശേഷം ബസിലെ ജീവനക്കാർ ഇറങ്ങിച്ചെന്ന് ചീത്ത വിളിക്കുകയും മർദിക്കുകയുമായിരുന്നുവത്രെ. അനീഷിൻറെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/237991/case-filed-against-bus-crew-who-assaulted-car-passenger-in-kannur)