---
title: "പോക്സോ കേസിൽ 60കാരന് അഞ്ച് വർഷം തടവും, അര ലക്ഷം രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി"
english_title: "Thaliparam POCSO court sentences 60-year-old man to five years in prison and fines Rs half lakh in POCSO case"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/238055/thaliparam-pocso-court-sentences-60-year-old-man-to-five-years-in-prison-and-fines-rs-half-lakh-in-pocso-case"
published_at: "2024-09-25T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f428364ecf4_Untitled-3_copy.jpg"
keywords: []
---

# പോക്സോ കേസിൽ 60കാരന് അഞ്ച് വർഷം തടവും, അര ലക്ഷം രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി

> **Lead Summary:** തളിപ്പറമ്പ്:**** എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 60കാരനായ പ്രതിയെ അഞ്ച് വർഷം തടവിനും, അര ലക്ഷം രൂപ പിഴയടക്കാനും പോക്സോ കോടതി ശിക്ഷിച്ചു. ആലപ്പടമ്പ ചുരൽ അരിയിലിലെ കണിയാംകുടിയിൽ ഹൗസിൽ കെ.സി സണ്ണിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ജഡ്‌ജി ആർ. രാജേഷ് ശിക്ഷിച്ചത്.

## Article Content

തളിപ്പറമ്പ്:**** എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 60കാരനായ പ്രതിയെ അഞ്ച് വർഷം തടവിനും, അര ലക്ഷം രൂപ പിഴയടക്കാനും പോക്സോ കോടതി ശിക്ഷിച്ചു. ആലപ്പടമ്പ ചുരൽ അരിയിലിലെ കണിയാംകുടിയിൽ ഹൗസിൽ കെ.സി സണ്ണിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ജഡ്‌ജി ആർ. രാജേഷ് ശിക്ഷിച്ചത്.

2022 ജൂൺ മൂന്നിന് വൈകിട്ട് പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെ മടിയിലിരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെ ന്നാണ് കേസ്. അന്നത്തെ പെരിങ്ങോം എസ്.ഐ: പി. യദുകൃഷ്ണനാണ് കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത‌തും, കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/238055/thaliparam-pocso-court-sentences-60-year-old-man-to-five-years-in-prison-and-fines-rs-half-lakh-in-pocso-case)