---
title: "തലശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ  കായികമേള നടന്നു."
english_title: "A sports fair was held at Thalassery Mubarak Higher Secondary School."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/238414/a-sports-fair-was-held-at-thalassery-mubarak-higher-secondary-school"
published_at: "2024-09-27T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f652e24478a_Untitled-1_copy.jpg"
keywords: []
---

# തലശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ  കായികമേള നടന്നു.

> **Lead Summary:** **തലശേരി: **തലശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ കായികമേള നടന്നു. മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ കായിക മേള ഹോക്കി ടീം മുൻ ദേശീയ താരം വിപിൻ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.

## Article Content

**തലശേരി: **തലശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ കായികമേള നടന്നു. മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ കായിക മേള ഹോക്കി ടീം മുൻ ദേശീയ താരം വിപിൻ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ എം പി മജീദ്, വിപിൻ ഫെർണാണ്ടസിൻ്റെ ഭാര്യയും ഹോക്കി താരവുമായ ജോ, പി ടി എ പ്രസിഡണ്ട് തഫ്ലിം മാണിയാട്ട്, മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി, സാഹിർ എ എൻ പി, കായിക മേള കൺവീനർ സി പി മൂസ എന്നിവർ സംസാരിച്ചു.

ദേശീയ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പ് നേടിയ നസ്സ ഫാത്തിമക്ക് വിപിൻ ഫെർണാണ്ടസ് അവാർഡുകൾ നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/238414/a-sports-fair-was-held-at-thalassery-mubarak-higher-secondary-school)