ജനങ്ങള്‍ ഇതെല്ലാം അറിയണം,തൃശൂര്‍ പൂരം കലക്കിയതിന് പിന്നാലെ മന്ത്രിയെ ആക്രമിക്കാനും ശ്രമം നടന്നു; വി എസ് സുനില്‍ കുമാര്‍

ജനങ്ങള്‍ ഇതെല്ലാം അറിയണം,തൃശൂര്‍ പൂരം കലക്കിയതിന് പിന്നാലെ മന്ത്രിയെ ആക്രമിക്കാനും ശ്രമം നടന്നു; വി എസ് സുനില്‍ കുമാര്‍
Sep 27, 2024 12:51 PM | By Rajina Sandeep

(www.thalasserynews.in)  തൃശൂര്‍ പൂരം കലക്കിയതിന് പിന്നാലെ മന്ത്രിയെ ആക്രമിക്കാനും ശ്രമം നടന്നെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍.

റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടുവെന്നാണ് സുനില്‍ കുമാറിന്റെ ആരോപണം. ലോ ആന്‍ഡ് ഓര്‍ഡര്‍ പ്രശ്‌നമുണ്ടാക്കി സര്‍ക്കാരിനെതിരെ സംഘര്‍ഷം അഴിച്ചുവിടാന്‍ നീക്കമുണ്ടെന്നാണ് കളക്ടര്‍ മന്ത്രിയെ അറിയിച്ചതെന്ന് സുനില്‍ കുമാര്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ മന്ത്രി പ്രശ്‌നം നടന്ന സ്ഥലത്തേക്ക് എത്താതിരുന്നതും കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. പിന്നീട് രണ്ടും കല്‍പ്പിച്ചാണ് മന്ത്രിയും താനും ശ്രീമൂല സ്ഥാനത്ത് എത്തിയതെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി രാജനടക്കം വീട്ടില്‍ പോയി ഇരിക്കുകയായിരുന്നു എന്ന ആരോപണം തെറ്റാണെന്ന് സുനില്‍ കുമാര്‍ വിശദീകരിച്ചു.

സുരക്ഷാ ഭീഷണി ഉണ്ടെന്ന് പൊലീസ് പറഞ്ഞതുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ മാറിനിന്നത്. തങ്ങള്‍ എല്ലാവരും അവിടെ ഉണ്ടായിരുന്നുവെന്നും ജനങ്ങള്‍ ഇതെല്ലാം അറിയണമെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു

People should know all this, after the Thrissur Pooram riot, there was an attempt to attack the minister; VS Sunil Kumar

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 27, 2024 01:14 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
തലശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ  കായികമേള നടന്നു.

Sep 27, 2024 12:07 PM

തലശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ കായികമേള നടന്നു.

തലശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ കായികമേള...

Read More >>
വീണ്ടും എം പോക്സ്; രോഗം വിദേശത്തുനിന്നു

Sep 27, 2024 10:33 AM

വീണ്ടും എം പോക്സ്; രോഗം വിദേശത്തുനിന്നു

വീണ്ടും എം പോക്സ്; രോഗം...

Read More >>
ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Sep 27, 2024 07:46 AM

ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
Top Stories

News Roundup