---
title: "നെഹ്‌റു ട്രോഫി വള്ളംകളി നാളെ"
english_title: " nehru trofi vallamkali naale 28 / 5,000 Nehru Trophy boat race tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/238461/nehru-trofi-vallamkali-naale-28-5000-nehru-trophy-boat-race-tomorrow"
published_at: "2024-09-27T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f67bdb245e7_Untitled-3_copy.jpg"
keywords: []
---

# നെഹ്‌റു ട്രോഫി വള്ളംകളി നാളെ

> **Lead Summary:** ** ** എഴുപതാമത് നെഹ്‌റുട്രോഫി വള്ളംകളി ശനിയാഴ്ച പുന്നമടക്കായലിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടനച്ചടങ്ങ്. ഒൻപതു വിഭാഗങ്ങളിൽ 74 വള്ളങ്ങളാണ് മത്സരിക്കുന്നത്. 19 ചുണ്ടൻ വള്ളങ്ങളുണ്ട്. രാവിലെ 11-ന് മത്സരം തുടങ്ങും.

## Article Content

** ** എഴുപതാമത് നെഹ്‌റുട്രോഫി വള്ളംകളി ശനിയാഴ്ച പുന്നമടക്കായലിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടനച്ചടങ്ങ്. ഒൻപതു വിഭാഗങ്ങളിൽ 74 വള്ളങ്ങളാണ് മത്സരിക്കുന്നത്. 19 ചുണ്ടൻ വള്ളങ്ങളുണ്ട്. രാവിലെ 11-ന് മത്സരം തുടങ്ങും.

ചെറുവള്ളങ്ങളുടെ മത്സരമാണ് ആദ്യം. ഉദ്ഘാടനശേഷം ചുണ്ടൻ വള്ളങ്ങളുടെ മത്സരവും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. വൈകീട്ട് നാലു മുതലാണ് ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ ഓഗസ്റ്റ് 10-നു നടത്താനിരുന്ന വള്ളംകളി ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.

ആഘോഷങ്ങളൊഴിവാക്കിയാണ് ഇത്തവണത്തെ വള്ളംകളി. സാംസ്കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും ഒഴിവാക്കി.

ടൂറിസ്റ്റ് ഗോൾഡ്, സിൽവർ പാസുള്ളവർ ബോട്ടിൽ നെഹ്‌റു പവലിയനിലേക്കു പോകുന്നതിന് രാവിലെ 10-ന് ഡി.ടി.പി.സി. ജെട്ടിയിൽ എത്തണം. ബോട്ടുൾപ്പടെയുള്ള പാസെടുത്തവരും 10-ന് എത്തണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/238461/nehru-trofi-vallamkali-naale-28-5000-nehru-trophy-boat-race-tomorrow)