---
title: "രണ്ടാം പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു; മാനേജർ ജോഷി കുറ്റക്കാരൻ"
english_title: "Monson acquits Mawunkal in second POCSO case; Manager Joshi is guilty"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/239057/monson-acquits-mawunkal-in-second-pocso-case-manager-joshi-is-guilty"
published_at: "2024-09-30T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa4ae541789_monson-mavunkal-1200x630.jpg"
keywords: []
---

# രണ്ടാം പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു; മാനേജർ ജോഷി കുറ്റക്കാരൻ

> **Lead Summary:** ** **പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

## Article Content

** **പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

മോൻസൺ മാവുങ്കലിന്റെ മാനേജറായിരുന്നു ഒന്നാം പ്രതിയായ ജോഷി. മോൻസൺ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. മോൻസൺ മാവുങ്കലിനെ ശിക്ഷിച്ച പോക്സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നൽകിയത്.

ആദ്യ കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ് നിലവിൽ മോൻസൺ മാവുങ്കൽ. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോൻസണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുളളത്. ഇതിൽ 2 പോക്സോ കേസുകളുമുണ്ട്. ഇതിൽ ആദ്യ കേസിലാണ് ശിക്ഷിക്കപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/239057/monson-acquits-mawunkal-in-second-pocso-case-manager-joshi-is-guilty)