---
title: "പോക്സോ കേസ് ; പ്രതിക്ക്  77 വർഷം തടവും, 75,000  പിഴയും വിധിച്ച് തലശേരി കോടതി"
english_title: "POCSO case; Thalassery court sentenced the accused to 77 years in prison and fined 75,000"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/239136/pocso-case-thalassery-court-sentenced-the-accused-to-77-years-in-prison-and-fined-75000"
published_at: "2024-09-30T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa787cb19dc_Untitled-2_copy.jpg"
keywords: []
---

# പോക്സോ കേസ് ; പ്രതിക്ക്  77 വർഷം തടവും, 75,000  പിഴയും വിധിച്ച് തലശേരി കോടതി

> **Lead Summary:** **തലശേരി: **14 കാരിയായ വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലെ പ്രതിക്ക് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളിൽ 77 വർഷം തടവും 75000 രൂപ പിഴയും ശിക്ഷ.

## Article Content

**തലശേരി: **14 കാരിയായ വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലെ പ്രതിക്ക് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളിൽ 77 വർഷം തടവും 75000 രൂപ പിഴയും ശിക്ഷ.

അഞ്ചരക്കണ്ടി മാമ്പയിലെ ആയാടത്തിൽ അബ്ദുൾ ലത്തീഫി(58) നെയാണ് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.

പ്രതി പിഴയടച്ചാൽ സംഖ്യ പീഡനത്തിനിരയായ കുട്ടിക്ക് നൽകണം. കൂടാതെ ജില്ലാ ലീഗൽ സർവിസ് അതോറിറ്റി വഴി യും സഹായത്തിന് കോടതി ശുപാർശ ചെയ്‌തു. പ്രതി പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവി ക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകുമെന്നതിനാൽ ശിക്ഷാ കാലയളവ് 25 വർഷമാവും.

പ്രതിയുടെ വീട്ടിൽ വെച്ചാണ് സംഭവം. കണ്ണൂർ വനിതാ സെല്ലിൽ ലഭിച്ച പരാതി എസ്.ഐ. ടി.പി. സുധ ചക്കരക്കൽ പൊലീസിന് കൈമാറുകയായിരുന്നു. എസ്.ഐ. ബിജു പ്രകാശ് ആണ് പ്രതിക്കെതിരെ കേസെടുത്തത്.

സി.ഐ. .കെ.വി. പ്രമോദാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിലെ ത്തിച്ചത്. പ്രോസിക്യുഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. ബീന കാളിയത്ത് ഹാജരായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/239136/pocso-case-thalassery-court-sentenced-the-accused-to-77-years-in-prison-and-fined-75000)