---
title: "യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ"
english_title: "Conflict in UDYF Assembly March; Rahul and P.K. Feroze is also in custody"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/241109/conflict-in-udyf-assembly-march-rahul-and-pk-feroze-is-also-in-custody"
published_at: "2024-10-08T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6705059e20df8_670504dd1174b_gdf.jpg"
keywords: []
---

# യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

> **Lead Summary:** ** **മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടന(യുഡിവൈഎഫ്)കൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

** **മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടന(യുഡിവൈഎഫ്)കൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബാരിക്കേഡികൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ നേരെ നിരവധിതവണ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. എന്നാൽ പിരിഞ്ഞുപോകാൻ തയ്യാറാകാഞ്ഞ പ്രവർത്തകർ സ്ഥലത്ത് നിലയുറപ്പിച്ചു. വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ബാരിക്കേഡുകൾ ചാടിക്കടന്നതോടെ ഇവരെ അറസ്റ്റുചെയ്തു നീക്കി.

ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പിന്നീട് റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റു ചെയ്യാനുള്ള നീക്കം പ്രവർത്തകർ ചെറുത്തു. ഇത് വീണ്ടും പോലീസും പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റത്തിൽ കലാശിച്ചു. നിലവിൽ സ്ഥിതി ശാന്തമാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/241109/conflict-in-udyf-assembly-march-rahul-and-pk-feroze-is-also-in-custody)