രക്ഷാപ്രവര്‍ത്തനം’ നിയമസഭയില്‍; പോലീസോ മുഖ്യമന്ത്രിയോ അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടരുത് - വി.ഡി സതീശന്‍

രക്ഷാപ്രവര്‍ത്തനം’ നിയമസഭയില്‍; പോലീസോ മുഖ്യമന്ത്രിയോ അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടരുത് - വി.ഡി സതീശന്‍
Oct 10, 2024 02:36 PM | By Rajina Sandeep

 (www.thalasserynews.in) രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത് നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. പോലീസോ മുഖ്യമന്ത്രിയോ അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടരുതെന്നു പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.

സബ്മിഷനായാണ് വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയത്. നവകേരള സദസില്‍ വ്യാപക ആക്രമണം നടനുവെന്നും കേരളം മുഴുവന്‍ ആളുകളെ തല്ലി ചതയ്ക്കുന്നത് കണ്ടിട്ടും തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

എന്ത് നിയമവ്യവസ്ഥയാണ് കേരളത്തിലെന്ന് അദ്ദേഹം ചോദിച്ചു. ഗണ്‍മാനെതിരെ അന്വേഷണം നടത്താന്‍ പോലീസിന്റെ മുട്ടിടിച്ചുവെന്നും പിന്നെ മുഖ്യമന്ത്രിക്ക് എതിരെ സത്യസന്ധമായ അന്വേഷണം നടക്കുമോ എന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിനുള്ള പ്രേരണയാണ് മുഖ്യമന്ത്രി നല്‍കിയതെന്ന് പറഞ്ഞ അദ്ദേഹം പോലീസോ മുഖ്യമന്ത്രിയോ അനാവശ്യമായി ഇതില്‍ ഇടപെടരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു.

വിഷയത്തില്‍ അന്വേഷണം വേണമെന്ന കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണം സത്യസന്ധമാകണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിക്കെതിരെയുള്ള അന്വേഷണത്തില്‍ എടുത്ത് ചാടിയുള്ള നടപടികള്‍ വേണ്ടെന്നാണ് കൊച്ചി സിറ്റി പോലീസിന്റെ തീരുമാനം.

കോടതിയില്‍ നിന്ന് ഉത്തരവിന്റ പകര്‍പ്പ് ലഭിച്ച ശേഷമാകും തുടര്‍നടപടി. കോടതി നിര്‍ദ്ദേശപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായത്തിലായിരുന്നു നടപടി.

Rescue' in the Assembly; Police or Chief Minister should not interfere unnecessarily in the investigation - VD Satheesan

Next TV

Related Stories
തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

Nov 10, 2024 11:47 AM

തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ്...

Read More >>
തലശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

Nov 9, 2024 08:44 PM

തലശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

തലശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തിനിടെ ഡ്രൈവർ കുഴഞ്ഞുവീണ്...

Read More >>
വടക്കുമ്പാട് മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കലും സംഘടിപ്പിച്ചു.

Nov 9, 2024 03:22 PM

വടക്കുമ്പാട് മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കലും സംഘടിപ്പിച്ചു.

വടക്കുമ്പാട് മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കലും...

Read More >>
വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തത് ഗുരുതരമായ സംഭവം, വിശദമായ പരിശോധനയുണ്ടാകും' - പിണറായി വിജയൻ

Nov 9, 2024 02:13 PM

വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തത് ഗുരുതരമായ സംഭവം, വിശദമായ പരിശോധനയുണ്ടാകും' - പിണറായി വിജയൻ

വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തതിനു പിന്നിലെ ഉദ്ദേശമെന്തെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Nov 9, 2024 12:14 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
റാഗിങ്ങ്:  കണ്ണൂരിൽ  അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

Nov 9, 2024 10:14 AM

റാഗിങ്ങ്: കണ്ണൂരിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

കണ്ണൂരിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ...

Read More >>
Top Stories