---
title: "വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പത്ത് വയസുകാരന്, ജാഗ്രത നിർദ്ദേശം"
english_title: "Again amoebic encephalitis; A 10-year-old boy has been diagnosed with the disease, caution is advised"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/242472/again-amoebic-encephalitis-a-10-year-old-boy-has-been-diagnosed-with-the-disease-caution-is-advised"
published_at: "2024-10-14T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cca00e4db2_670cbd3fcfa6a_amioboc.jpg"
keywords: []
---

# വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പത്ത് വയസുകാരന്, ജാഗ്രത നിർദ്ദേശം

> **Lead Summary:** ** **സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലെ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

## Article Content

** **സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലെ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. രോ​ഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജലാശയത്തിൽ ഇറങ്ങുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

കൊല്ലത്ത് സ്ഥിരീകരിക്കുന്ന ആദ്യത്തെ അമീബിക് മസ്തിഷ്ക ജ്വര രോഗബാധയാണിത്. കടുത്ത പനിയും തലവേദയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/242472/again-amoebic-encephalitis-a-10-year-old-boy-has-been-diagnosed-with-the-disease-caution-is-advised)