---
title: "എഡിഎം നവീൻ ബാബുവിൻ്റെ മരണം ഞെട്ടിക്കുന്നത്,  കൊലപാതകത്തിന് തുല്യം ; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ"
english_title: "ADM Naveen Babu's death is shocking, tantamount to murder; Opposition leader V.D. Satheesan"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/242685/adm-naveen-babus-death-is-shocking-tantamount-to-murder-opposition-leader-vd-satheesan"
published_at: "2024-10-15T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e0f2294716_download_(2).jpg"
keywords: []
---

# എഡിഎം നവീൻ ബാബുവിൻ്റെ മരണം ഞെട്ടിക്കുന്നത്,  കൊലപാതകത്തിന് തുല്യം ; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

> **Lead Summary:** ** ** കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നവീൻ ബാബുവിന്‍റെ മരണ വാർത്ത ഞെട്ടിക്കുന്നതെന്ന് സതീശന്‍ പ്രതികരിച്ചു.

## Article Content

** ** കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നവീൻ ബാബുവിന്‍റെ മരണ വാർത്ത ഞെട്ടിക്കുന്നതെന്ന് സതീശന്‍ പ്രതികരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ, നവീൻ ബാബുവിനെ അപമാനിക്കും വിധം സംസാരിച്ചു. കൊലപാതകത്തിന് തുല്യമായ സംഭവമായിരുന്നു നടന്നത്.

അഴിമതിക്കാരനെന്ന് പ്രതിപക്ഷസംഘടനകൾക്ക് പോലും അഭിപ്രായം ഇല്ലാത്ത ആളായിരുന്നു നവീൻ ബാബു. ക്ഷണിക്കപ്പെടാതെ വന്ന് അപമാനിച്ച് മടങ്ങുന്ന പെരുമാറ്റമാണ് ജില്ലാ പഞ്ചായത്ത് പ്രഡിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിന് പിന്നാലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/242685/adm-naveen-babus-death-is-shocking-tantamount-to-murder-opposition-leader-vd-satheesan)