---
title: "അധികാരം ചിലരെ കൂടുതൽ അഹങ്കാരികളാക്കുമെന്നതിന് തെളിവ്; എ.ഡി.എം ജീവനൊടുക്കിയതിൽ രൂക്ഷ പ്രതികരണവുമായി പി.കെ ഫിറോസ്"
english_title: "Evidence that power can make some people more arrogant; PK Feroze strongly reacted to ADM's suicide"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/242784/evidence-that-power-can-make-some-people-more-arrogant-pk-feroze-strongly-reacted-to-adms-suicide"
published_at: "2024-10-15T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e63aaeafba_670e55d53fa73_dsfsdf.jpg"
keywords: []
---

# അധികാരം ചിലരെ കൂടുതൽ അഹങ്കാരികളാക്കുമെന്നതിന് തെളിവ്; എ.ഡി.എം ജീവനൊടുക്കിയതിൽ രൂക്ഷ പ്രതികരണവുമായി പി.കെ ഫിറോസ്

> **Lead Summary:** ** **കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി വെട്ടിയും കുത്തിയും കൊല്ലുന്നവരുടെ പാർട്ടി മാത്രമല്ലെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫി​റോസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയുടെ ആരോപണങ്ങളെ തുടർന്ന് എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

** **കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി വെട്ടിയും കുത്തിയും കൊല്ലുന്നവരുടെ പാർട്ടി മാത്രമല്ലെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫി​റോസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയുടെ ആരോപണങ്ങളെ തുടർന്ന് എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അധികാരം ചിലരെ കൂടുതൽ അഹങ്കാരികളാക്കുമെന്നതിന് തെളിവാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെന്നും ഒരുദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിൽ എന്ത് മാത്രം ഗർവ്വോടെയാണ് അവർ സംസാരിച്ചതെന്നും ആ മനുഷ്യൻ എത്രമാത്രം മാനസികപീഡനമായിരിക്കും അനുഭവിച്ചിട്ടുണ്ടാവുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അധികാരം ചിലരെ കൂടുതൽ ജനകീയരാക്കുമെന്നതിന് ഉമ്മൻ ചാണ്ടിയെ പോലെ ഒരുപാടുദാഹരണങ്ങളുണ്ട്. എന്നാൽ, അധികാരം ചിലരെ കൂടുതൽ അഹങ്കാരികളാക്കുമെന്നതിന് തെളിവാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ. ഒരുദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിൽ എന്ത് മാത്രം ഗർവ്വോടെയാണ് അവർ സംസാരിച്ചത്.

ആ മനുഷ്യൻ എത്രമാത്രം മാനസികപീഡനമായിരിക്കും അനുഭവിച്ചിട്ടുണ്ടാവുക! കണ്ണൂർ എ.ഡി.എമ്മിനെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഒരിക്കലും ഒഴിഞ്ഞ് മാറാനാവില്ല. വെട്ടിയും കുത്തിയും കൊല്ലുന്നവരുടെ പാർട്ടി മാത്രമല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/242784/evidence-that-power-can-make-some-people-more-arrogant-pk-feroze-strongly-reacted-to-adms-suicide)