---
title: "സരിന്‍ നിലപാട് പറയട്ടെയെന്ന് സി.പി.എം; ജയിക്കാനുള്ള എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തും"
english_title: "CPM wants Sarin to state his position; Every opportunity to win will be used"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/243130/cpm-wants-sarin-to-state-his-position-every-opportunity-to-win-will-be-used"
published_at: "2024-10-17T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710811f5b3a1_download_(8).jpg"
keywords: []
---

# സരിന്‍ നിലപാട് പറയട്ടെയെന്ന് സി.പി.എം; ജയിക്കാനുള്ള എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തും

> **Lead Summary:** ****ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. സരിനുമായി ഇതുവരെ സംസാരിച്ചിട്ടില്ല.

## Article Content

****ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. സരിനുമായി ഇതുവരെ സംസാരിച്ചിട്ടില്ല.

രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങളില്‍ മാറ്റമുണ്ടാകാമെന്നും ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു.

സരിന്‍ ഇന്നലെ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് മാത്രമേ ഞങ്ങള്‍ക്കും അറിയുകയുള്ളു. തുടര്‍ന്നുള്ള നിലപാട് അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല.

സരിന്‍ എന്ത് നിലപാട് സ്വീകരിക്കും എന്ന് നോക്കിയേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ എപ്പോള്‍ പ്രഖ്യാപിക്കും എന്ന് തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയ സാഹചര്യങ്ങളനുസരിച്ച് തീരുമാനങ്ങളില്‍ മാറ്റം വരാം.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പില്‍ മാത്രമേ സി.പി.എം മണ്ഡലത്തില്‍ പുറകോട്ട് പോയിട്ടുള്ളുവെന്നും സുരേഷ് ബാബു പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/243130/cpm-wants-sarin-to-state-his-position-every-opportunity-to-win-will-be-used)