---
title: "'സരിന് ബുദ്ധിയും വിവരവുമുണ്ട്, പക്ഷേ വിവരക്കേടെ പറയൂ'; പരിഹസിച്ച് കെ സുധാകരന്‍"
english_title: "'Sarin has wit and knowledge, but speak without knowledge'; K Sudhakaran mockingly"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/243732/sarin-has-wit-and-knowledge-but-speak-without-knowledge-k-sudhakaran-mockingly"
published_at: "2024-10-19T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67136ed6a4d75_6713613c5e6bb_FFF.jpg"
keywords: []
---

# 'സരിന് ബുദ്ധിയും വിവരവുമുണ്ട്, പക്ഷേ വിവരക്കേടെ പറയൂ'; പരിഹസിച്ച് കെ സുധാകരന്‍

> **Lead Summary:** ****കെപിസിസി ഡിജിറ്റല്‍ സെല്‍ മുന്‍ അധ്യക്ഷനും പാലക്കാട് ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി സരിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

## Article Content

****കെപിസിസി ഡിജിറ്റല്‍ സെല്‍ മുന്‍ അധ്യക്ഷനും പാലക്കാട് ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി സരിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

സരിന്‍ ഒരു നിഴല്‍ മാത്രമാണെന്നും ബുദ്ധിയും വിവരമുണ്ടെങ്കിലും വിവരക്കേടെ പറയൂവെന്നും സുധാകരന്‍ പരിഹസിച്ചു. അത് സരിന്റെ കുറ്റമല്ലെന്നും ജന്മദോഷമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സരിനെ കൊണ്ടുപോയാല്‍ പാലക്കാട് പിടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് കോട്ടയിൽ ആരെങ്കിലും ജയിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഡികളുടെ സ്വർഗത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

രാഹുൽ ഗാന്ധിക്ക് 2019-ൽ കിട്ടിയ വിജയം വയനാട്ടിൽ ഇനിയും ആവർത്തിക്കണം. ഇന്നുമുതൽ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുകയാണ്.

കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ പ്രതീക്ഷയോടെ നോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.

പിണറായിയുടെ മണ്ഡലത്തിൽ പോലും തനിക്ക് ഭൂരിപക്ഷം കിട്ടി. എനിക്ക് കിട്ടിയതിൽ സിപിഎം വോട്ടുകളുമുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങൾ നികൃഷ്ടജീവിയായി മുഖ്യമന്ത്രിയെ കാണുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് - ബി ജെ പി ഡീൽ എന്ന് പറയാൻ സിപി എമ്മിന് നാണമില്ലേ എന്നാണ് ചോദിക്കാനുള്ളത്.

പിണറായി ജയിലിൽ പോകാതിരിക്കുന്നത് ഇവര്‍ തമ്മിലുള്ള ധാരണ കാരണമാണ്. സി പി എമ്മിനും ബി ജെ പി ക്കുമാണ് പരസ്പരം കടപ്പാട് ഉള്ളത്. കെ സുരേന്ദന് സി പി എം സംരക്ഷണം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/243732/sarin-has-wit-and-knowledge-but-speak-without-knowledge-k-sudhakaran-mockingly)