Oct 21, 2024 12:55 PM

(www.panoornews.in)  തലശ്ശേരി സ്റ്റേഡിയം യംഗ്സ്റ്റേർഡിൻ്റെ ആഭിമുഖ്യത്തിൽ തലശ്ശേരി മുനിസിപ്പൽ വി ആർ കൃഷ്ണയ്യർ സ്റ്റേഡിയത്തിലേക്ക് നൽകിയ വേസ്റ്റ് ബിന്നുകൾ കേരള നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ ഡി ഡി എജ്യൂക്കേഷൻ ബാബു എം പ്രസാദിന് നൽകി സ്റ്റേഡിയത്തിലേക്ക് സമർപ്പിച്ചു.


ജില്ലയിലെ സിന്തറ്റിക് ട്രാക്കോടു കൂടിയ പ്രധാന സ്റ്റേഡിയം എന്ന നിലയിൽ ധാരാളം സ്കൂളുകളുടെയും വിവിധ സബ് ജില്ലകളുടെയും കായിക മൽസരങ്ങൾക്കും വേദിയായ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ

കണ്ണൂർ റവന്യൂ ജില്ലാ കായികമേള നടക്കുന്നതിനിടെയായിരുന്നു വേസ്റ്റ് ബിന്നുകൾ നൽകിയത്.

മാലിന്യ സംസ്കരണത്തിനുള്ള മാതൃകാ പ്രവർത്തനം നടത്തിയ യംഗ്സ്റ്റേർസിനെ അദ്ദേഹം അഭിനന്ദിച്ചു.

ടൂടൽ പ്ലാസ്റ്റിക് എം ഡി അനസ് ഹാജി ആയിരുന്നു വേസ്റ്റ് ബിന്നുകൾ സ്പോൺസർ ചെയ്തത്. യംഗ് സ്റ്റേർസ് അംഗങ്ങൾ ആയ ഹംസ കേളോത്ത്, മുഹമ്മദ് നിസാർ പടിപ്പുരക്കൽ, അക്ബർ നടമ്മൽ, ജാഫർ ജാസ്, മുഹമ്മദ് റാഫി സി കെ, സാജിദ് കെ കെ, എ എൻ നാസിഫ്, എന്നിവർ ചേർന്ന് മറ്റ് ബിന്നുകൾ ഡി ഡി ബാബു എം പ്രസാദിൻ്റെ സാന്നിധ്യത്തിൽ ചാമ്പ്യൻഷിപ്പ് ഗ്രീൻ പ്രെട്ടോക്കോൾ കമ്മിറ്റി കൺവീനർ സുചിത്ര ടീച്ചർക്ക് നൽകി സ്റ്റേഡിയം ഗ്രൗണ്ടിൽ സ്ഥാപിച്ചു. തലശ്ശേരി മുനിസിപ്പാലിറ്റി ഹരിത കർമ സേനാംഗങ്ങൾ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


Under the auspices of Young Stars, waste bins were provided to the Thalassery Municipal Stadium

Next TV

Top Stories










News Roundup






Entertainment News