---
title: "തലശേരി - കണ്ണൂർ റൂട്ടിൽ നാളെ മുതൽ അനിശ്ചിതകാല ബസ് സമരം ; ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും പണിമുടക്കും"
english_title: "Indefinite bus strike on Thalassery-Kannur route from tomorrow; Limited stop buses and strike"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/244233/indefinite-bus-strike-on-thalassery-kannur-route-from-tomorrow-limited-stop-buses-and-strike"
published_at: "2024-10-21T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67166e986ec0e_Untitled-1_copy.jpg"
keywords: []
---

# തലശേരി - കണ്ണൂർ റൂട്ടിൽ നാളെ മുതൽ അനിശ്ചിതകാല ബസ് സമരം ; ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും പണിമുടക്കും

> **Lead Summary:** ** **കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റീവ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ബസുടമകളുടേയും, തൊഴിലാളികളുടേയും സംയുക്ത യോഗം ചേർന്നു. നാളെ മുതൽ കണ്ണൂർ -തോട്ടട വഴിയും നടാൽ ബൈപാസ് വഴി ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഉൾപ്പെടെയുള്ള ബസുകൾ, കണ്ണൂർ - തലശേരി - ചക്കരക്കൽ എടക്കാട് വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസ്സുകൾ ഉൾപ്പെടെ നാളെ മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കും. നാളെ നാഷണൽ ഹൈവേ 66 ഓഫീസ് ഉപരോധം നടത്താനും തീരുമാനിച്ചു.

## Article Content

** **കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റീവ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ബസുടമകളുടേയും, തൊഴിലാളികളുടേയും സംയുക്ത യോഗം ചേർന്നു. നാളെ മുതൽ കണ്ണൂർ -തോട്ടട വഴിയും നടാൽ ബൈപാസ് വഴി ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഉൾപ്പെടെയുള്ള ബസുകൾ, കണ്ണൂർ - തലശേരി - ചക്കരക്കൽ എടക്കാട് വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസ്സുകൾ ഉൾപ്പെടെ നാളെ മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കും. നാളെ നാഷണൽ ഹൈവേ 66 ഓഫീസ് ഉപരോധം നടത്താനും തീരുമാനിച്ചു.

യോഗത്തിൽ ജനറൽ കൺ വീനർ രാജ്‌കുമാർ കരുവാരത്ത് അദ്ധ്യക്ഷത വഹിച്ചു. കെ ഗംഗാധരൻ,കെ പി മുരളീധരൻ, സി മോഹനൻ, പി അജിത് കുമാർ, കെ പി മോഹനൻ, യൂണിയൻ ഭാരവാഹികളായ എൻ മോഹനൻ താവം ബാലകൃഷ്ണൻ, എൻ മോഹനൻ, കെ കെ ശ്രീജിത്ത്, വിവി ശശീന്ദ്രൻ, രജിമോൾ, എൻ. പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/244233/indefinite-bus-strike-on-thalassery-kannur-route-from-tomorrow-limited-stop-buses-and-strike)