---
title: "തലശേരിയിൽ നിർത്തിയിട്ട ഓട്ടോ കവർന്ന  കേസിൽ പ്രതി പിടിയിൽ"
english_title: "The accused was arrested in the case of stealing an auto parked in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/244335/the-accused-was-arrested-in-the-case-of-stealing-an-auto-parked-in-thalassery"
published_at: "2024-10-22T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717399d96363_Untitled-4_copy.jpg"
keywords: []
---

# തലശേരിയിൽ നിർത്തിയിട്ട ഓട്ടോ കവർന്ന  കേസിൽ പ്രതി പിടിയിൽ

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പട്ടാപ്പകൽ തലശേരി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കവർച്ച നടത്തിയ കേസിലെ പ്രതിയാണ് പിടിയിലായത്.

## Article Content

**തലശ്ശേരി: ** തലശ്ശേരിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പട്ടാപ്പകൽ തലശേരി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കവർച്ച നടത്തിയ കേസിലെ പ്രതിയാണ് പിടിയിലായത്.

വടക്കുമ്പാട് ഗംട്ടിക്ക് സമീപം തളറോട്ട് വീട്ടിൽ കെ.കെ. സജീറിനെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 14ന് ഉച്ചക്ക് പച്ചക്കറി മാർക്കറ്റിനടുത്ത് വെച്ച് പിണറായി സ്വദേശി സി.രാജേഷിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 58 എഫ് 8913 ടാറ്റാ ഓട്ടോറിക്ഷ യാണ് കവർച്ച നടത്തിയത്.

തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ ഓട്ടോറിക്ഷ കണ്ണൂർ ആയിക്കരയിൽ സി.എച്ച്.സെന്ററിനടുത്ത് റോഡിലെ ഒരു കെട്ടിടത്തിനടുത്തായി നിർത്തിയിട്ട നിലയിൽ കണ്ടെത്തു കയായിരുന്നു. തുടർന്ന് സിസി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/244335/the-accused-was-arrested-in-the-case-of-stealing-an-auto-parked-in-thalassery)