---
title: "കോഴിക്കോട് കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്‌തയാളെ കുത്തിയ സംഭവം; രണ്ട് യുവാക്കൾ പിടിയിൽ"
english_title: "In Kozhikode, the person who was interrogated for selling drugs to children was stabbed; Two youths arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/244476/in-kozhikode-the-person-who-was-interrogated-for-selling-drugs-to-children-was-stabbed-two-youths-arrested"
published_at: "2024-10-22T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717c1d4322c6_6717beb9cf9fd_fgdf.jpg"
keywords: []
---

# കോഴിക്കോട് കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്‌തയാളെ കുത്തിയ സംഭവം; രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** കോഴിക്കോട് പുതിയങ്ങാടി കോയ റോഡ് പള്ളിക്ക് സമീപത്തുവെച്ച് ലഹരിവിൽപ്പന

## Article Content

കോഴിക്കോട് പുതിയങ്ങാടി കോയ റോഡ് പള്ളിക്ക് സമീപത്തുവെച്ച് ലഹരിവിൽപ്പന

നടത്തുന്നത് ചോദ്യം ചെയ്‌തയാളെ ആക്രമിച്ച സംഭത്തിൽ പ്രതികൾ പിടിയിൽ. കോയ റോഡ് പള്ളിക്കണ്ടി അബ്‌ദുൾ ഷാമിൽ (26), ഫമിത മൻസിൽ റാസിഖ് (22) എന്നിവരാണ് പിടിയിലായത്. വെള്ളയിൽ പൊലീസാണ് പ്രതികളെ പിടികൂടിയത്.

ഞായറാഴ്‌ചയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതികൾ കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്ത‌ യാസിൻ (28) എന്ന യുവാവിനെ ഇവർ ആക്രമിക്കുകയായിരുന്നു.

പ്രതികൾക്കെതിരെ നടക്കാവ് എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിതരണം ചെയ്‌തതിനും കേസ് നിലവിലുള്ളത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/244476/in-kozhikode-the-person-who-was-interrogated-for-selling-drugs-to-children-was-stabbed-two-youths-arrested)