---
title: "വയനാടിന്റെ പ്രിയം തേടി പ്രിയങ്ക ഗാന്ധി ; കല്‍പ്പറ്റയിൽ ആവേശത്തിരയില്‍ റോഡ് ഷോ "
english_title: "Priyanka Gandhi in search of Wayanad's love; A road show in Kalpetta"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/244621/priyanka-gandhi-in-search-of-wayanads-love-a-road-show-in-kalpetta"
published_at: "2024-10-23T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718b8bb8332b_Untitled-2_copy.jpg"
keywords: []
---

# വയനാടിന്റെ പ്രിയം തേടി പ്രിയങ്ക ഗാന്ധി ; കല്‍പ്പറ്റയിൽ ആവേശത്തിരയില്‍ റോഡ് ഷോ 

> **Lead Summary:** ****പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കന്നിയങ്കത്തിന് വേദിയാകുന്ന വയനാട്ടിൽ വൻജനാവലിയെ അണിനിരത്തി യുഡിഎഫിന്റെ റോഡ് ഷോ. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രേവന്ത് റെഡ്ഡിയും കെ.സുധാകരനും, പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും അണിനിരന്നു.

## Article Content

****പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കന്നിയങ്കത്തിന് വേദിയാകുന്ന വയനാട്ടിൽ വൻജനാവലിയെ അണിനിരത്തി യുഡിഎഫിന്റെ റോഡ് ഷോ. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രേവന്ത് റെഡ്ഡിയും കെ.സുധാകരനും, പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും അണിനിരന്നു.

പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രയും മകനും റോഡ്ഷോ വാഹനത്തിൽ പ്രിയങ്കയോടൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്തു. പ്രിയങ്കയുടെ വരവ് ആഘോഷമാക്കി മാറ്റിയ യുഡിഎഫ് പ്രവർത്തകരെ കൊണ്ട് നിരത്തുകൾ നിറഞ്ഞു.

സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഒന്നിച്ചൊരു തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കുന്നത് കേരളത്തിൽ ഇതാദ്യമാണ്. വയനാട്ടിൽ യുഡിഎഫിന്റെ കരുത്ത് തെളിയിച്ചുകൊണ്ടുള്ള റോഡ് ഷോയ്ക്ക് ശേഷമാണ് പ്രിയങ്കയുടെ പത്രിക സമർപ്പണം. ആറുലക്ഷത്തിലധികം വോട്ടുകൾക്ക് തങ്ങൾ പ്രിയങ്കയെ ജയിപ്പിക്കുമെന്നാണ് പ്രവർത്തകർ പറയുന്നത്.

വയനാട്ടിലെ മാത്രമല്ല, അയൽ ജില്ലകളിലെയും പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. പ്രിയങ്കാഗാന്ധിയുടെ സ്ഥാനാർഥിത്വത്തിന് പിന്തുണയേകി വനിതാ പ്രവർത്തകരുടെ വലിയൊരു നിര 'തന്നെ കൽപ്പറ്റ നഗരത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/244621/priyanka-gandhi-in-search-of-wayanads-love-a-road-show-in-kalpetta)