---
title: "പിപി ദിവ്യക്കായി തലശേരി പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിച്ചു "
english_title: "Youth Congress put up a lookout notice in front of Thalassery police station for PP Divya"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/245013/youth-congress-put-up-a-lookout-notice-in-front-of-thalassery-police-station-for-pp-divya"
published_at: "2024-10-25T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b2b2c9f89a_Untitled-1_copy.jpg"
keywords: []
---

# പിപി ദിവ്യക്കായി തലശേരി പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിച്ചു 

> **Lead Summary:** തലശേരി:****കണ്ണൂർ എ ഡി എം ആത്മഹത്യ ചെയ്ത സംഭവത്തിൽ പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ തലശ്ശേരി പോലീസ് സ്റ്റേഷന് മുന്നിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിച്ചു പ്രതിഷേധിച്ചു.

## Article Content

തലശേരി:****കണ്ണൂർ എ ഡി എം ആത്മഹത്യ ചെയ്ത സംഭവത്തിൽ പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ തലശ്ശേരി പോലീസ് സ്റ്റേഷന് മുന്നിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിച്ചു പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി മിഥുൻ മാറോളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ എൻ അധ്യക്ഷത വഹിച്ചു. എ ആർ ചിന്മയ് മാസ്റ്റർ, എസ് ഹൈമ, പ്രത്യുഷ് വി സി എന്നിവർ സംസാരിച്ചു അർബാസ് സി കെ സ്വാഗതവും യദുനന്ദ് ആർ നന്ദിയും പറഞ്ഞു.

ഷുഹൈബ് വി വി, അക്ഷയ്,പ്രശോഭ് കെ എൻ,രഖിൻ രാജ് പി സി, വിഷ്ണു നാരായണൻ,എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/245013/youth-congress-put-up-a-lookout-notice-in-front-of-thalassery-police-station-for-pp-divya)