---
title: "മഞ്ഞോടിയിൽ  ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നു ;  ശിലാസ്ഥാപനം സ്പീക്കർ  അഡ്വ.എ.എൻ ഷംസീർ നിർവഹിച്ചു "
english_title: "A shopping complex is being built at Manjodi; The foundation stone was laid by Speaker Adv. A. N. Shamseer"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/245135/a-shopping-complex-is-being-built-at-manjodi-the-foundation-stone-was-laid-by-speaker-adv-a-n-shamseer"
published_at: "2024-10-25T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671ba3bdacee8_Untitled-1_copy.jpg"
keywords: []
---

# മഞ്ഞോടിയിൽ  ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നു ;  ശിലാസ്ഥാപനം സ്പീക്കർ  അഡ്വ.എ.എൻ ഷംസീർ നിർവഹിച്ചു 

> **Lead Summary:** **

## Article Content

**

തലശ്ശേരി :(www.thalasserynews.in)**തലശ്ശേരി നഗരസഭ മഞ്ഞോടിയിൽ നിർമ്മിക്കുന്ന വ്യാപാര സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവഹിച്ചു. നാലര കോടി രൂപ ചിലവിൽ നാല് നിലകളിലായാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്.

രണ്ട് നിലകളിൽ ഷോപ്പുകൾക്കും മുകൾ നിലകളിൽ ഓഫിസുകൾക്കും അനുയോജ്യമായ നിലയിലാണ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നത്. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തികരിക്കുകയാണ് ലക്ഷ്യം.

നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ അധ്യക്ഷയായി. വൈസ് ചെയർമാൻ എം. വി ജയരാജൻ സ്വാഗതം പറഞ്ഞു.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

സി സോമൻ, എഞ്ചിനിയർ കെ രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/245135/a-shopping-complex-is-being-built-at-manjodi-the-foundation-stone-was-laid-by-speaker-adv-a-n-shamseer)