---
title: "ഇൻ്റർലോക്ക് പ്രവൃത്തി പൂർത്തിയായി ; തലശേരി സംഗമം മേൽപ്പാലം തുറന്നു."
english_title: "Interlock operation completed; Thalassery confluence opened the flyover."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/245187/interlock-operation-completed-thalassery-confluence-opened-the-flyover"
published_at: "2024-10-25T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671bda4e312b8_Untitled-5_copy.jpg"
keywords: []
---

# ഇൻ്റർലോക്ക് പ്രവൃത്തി പൂർത്തിയായി ; തലശേരി സംഗമം മേൽപ്പാലം തുറന്നു.

> **Lead Summary:** **തലശേരി: ** ഇക്കഴിഞ്ഞ 17 മുതൽ 10 ദിവസത്തേക്ക് അടച്ചിട്ട തലശേരി സംഗമം റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി തുറന്നു.

## Article Content

**തലശേരി: ** ഇക്കഴിഞ്ഞ 17 മുതൽ 10 ദിവസത്തേക്ക് അടച്ചിട്ട തലശേരി സംഗമം റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി തുറന്നു.

രാത്രി 11.15 ഓടെയാണ് മേൽപ്പാലം തുറന്നത്. റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗതം ദുഷ്ക്കരമായതോടെയാണ് പാലം അടച്ചിട്ട് ഇൻ്റർലോക്ക് പ്രവൃത്തി നടത്തിയത്.

കണ്ണൂരിലെ ഗേറ്റ് കോൺ കമ്പിനിയാണ് ഇൻ്റർലോക്ക് പ്രവൃത്തിക്കുള്ള കരാർ ഏറ്റെടുത്തത്. പാലത്തിൻ്റെ മധ്യഭാഗത്ത് റോഡ് പൊട്ടിപൊളിഞ്ഞിടത്ത് ടാറിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. നവീകരണതിൻ്റെ ഭാഗമായി കൂത്ത്പറമ്പിലേക്കുള്ള ബസ്റ്റോപ്പ് ജംഗ്‌ഷനിൽ നിന്നും 10 മീറ്ററോളം ദൂരത്തേക്ക് മാറ്റിയിട്ടുണ്ട്. തകർന്ന കൈവരികൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി രണ്ടാം ഘട്ടമായി നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/245187/interlock-operation-completed-thalassery-confluence-opened-the-flyover)