---
title: "ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി ദുരൂഹ സാഹചര്യത്തിൽ​ മ​രി​ച്ച​ നി​ല​യി​ൽ"
english_title: "The young woman who was married to her husband died under mysterious circumstances."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/245662/the-young-woman-who-was-married-to-her-husband-died-under-mysterious-circumstances"
published_at: "2024-10-28T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f1ca714420_671f080817787_dfg.jpg"
keywords: []
---

# ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി ദുരൂഹ സാഹചര്യത്തിൽ​ മ​രി​ച്ച​ നി​ല​യി​ൽ

> **Lead Summary:** **ഭ**​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​​ണ്ടെ​ത്തി. കോ​ലാ​ർ തൊ​ട്‍ലി സ്വ​ദേ​ശി​നി ന​ന്ദി​നി ആ​ണ് മ​രി​ച്ച​ത്.

## Article Content

**ഭ**​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​​ണ്ടെ​ത്തി. കോ​ലാ​ർ തൊ​ട്‍ലി സ്വ​ദേ​ശി​നി ന​ന്ദി​നി ആ​ണ് മ​രി​ച്ച​ത്.

ക​ഴു​ത്ത​റു​ത്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മ​ര​ണ​ത്തി​ന് പി​ന്നി​ൽ ഭ​ർ​ത്താ​വ് നാ​ഗേ​ഷ് ആ​ണെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. അ​നാ​ഥ​യാ​യ ന​ന്ദി​നി അ​നാ​ഥാ​ല​യ​ത്തി​ലാ​ണ് വ​ള​ർ​ന്ന​ത്.

തു​ട​ർ​ന്ന് അ​നാ​ഥ​യാ​യ നാ​ഗേ​ഷി​നെ വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി നാ​ഗേ​ഷ് വീ​ട്ടി​ൽ മ​ദ്യ​പി​ച്ചെ​ത്തി വ​ഴ​ക്കി​ട്ടി​രു​ന്നു.

വ​ഴ​ക്കി​നെ തു​ട​ർ​ന്ന് നാ​ഗേ​ഷ് ന​ന്ദി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.

കോ​ലാ​ർ റൂ​റ​ൽ പൊ​ലീ​സ് കേ​​സെ​ടു​ത്തു. നാ​ഗേ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/245662/the-young-woman-who-was-married-to-her-husband-died-under-mysterious-circumstances)