കണ്ണൂർ: സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബി ജെ പി നടത്തിയ മാർച്ചിൽ സംഘർഷം.എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിന് ഉത്തരവാദിയായ പി.പി ദിവ്യയെ അറസ്റ്റ് ചെയ്യുക, പോലീസ് അന്വേഷണത്തിലെ കള്ളക്കളി അവസാനിപ്പിക്കുക,
നവീൻ ബാബുവിന്റെ മരണത്തിൽ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി കണ്ണൂർ ജില്ല സംയുക്ത മോർച്ചകളുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രവർത്തകർ പോലീസിനുനേരേ കൊടി കമ്പുകൾ വലിച്ചെറിഞ്ഞു. തുടർന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ പി പ്രകാശ് ബാബു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് അധ്യക്ഷനായി. നേതാക്കളായ വിജയൻ വട്ടിപ്രം , എം ആർ സുരേഷ്എന്നിവർ സംസാരിച്ചു. മാർച്ചിന് വിവിധ മോർച്ച നേതാക്കളായ പി സത്യപ്രകാശൻ മാസ്റ്റർ,സി രഘുനാഥ്,അരുൺ തോമസ്, അരുൺ ഭരത്, റീന മനോഹരൻ , രാജൻ പുതുക്കുടി,സജേഷ് , പി ബിജു, സംഗീത മോഹൻ എന്നിവർ നേതൃത്വം നൽകി.
BJP protests in Kannur demanding PP Divya's arrest