---
title: "'കുട്ടികളുടെ തന്തയ്ക്ക് വിളിയ്ക്കുമെന്ന് ഭയമുണ്ട്', സുരേഷ് ഗോപിയെ സ്കൂൾ കായികമേളയ്ക്ക് ക്ഷണിക്കില്ലെന്ന് ശിവൻകുട്ടി"
english_title: "Shivankutty won't invite Suresh Gopi to the school sports fair, 'afraid that the kids will call him'"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/246829/shivankutty-wont-invite-suresh-gopi-to-the-school-sports-fair-afraid-that-the-kids-will-call-him"
published_at: "2024-11-02T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# 'കുട്ടികളുടെ തന്തയ്ക്ക് വിളിയ്ക്കുമെന്ന് ഭയമുണ്ട്', സുരേഷ് ഗോപിയെ സ്കൂൾ കായികമേളയ്ക്ക് ക്ഷണിക്കില്ലെന്ന് ശിവൻകുട്ടി

> **Lead Summary:** ****കുട്ടികളുടെ തന്തയ്ക്ക് വിളിയ്ക്കുമെന്ന് ഭയമുണ്ട്. സംസ്ഥാന സ്കൂൾ കായികമേള നടക്കുന്ന പരിസരത്ത് സുരേഷ് ​ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി.

## Article Content

****കുട്ടികളുടെ തന്തയ്ക്ക് വിളിയ്ക്കുമെന്ന് ഭയമുണ്ട്. സംസ്ഥാന സ്കൂൾ കായികമേള നടക്കുന്ന പരിസരത്ത് സുരേഷ് ​ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി.

എന്തും വിളിച്ചുപറയുന്നയാളാണ് സുരേഷ് ​ഗോപി. ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന പ്രയോ​ഗത്തിൽ മാപ്പുപറഞ്ഞാൽ സുരേഷ്​ഗോപിക്ക് വരാമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഐക്യകേരള രൂപീകരണത്തിനുശേഷം ഒരുപാട് സംഭവവികാസങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പക്ഷേ ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന് വിളിക്കുന്നത് ഇതാദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

അത് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രിക്ക് എവിടെ വേണമെങ്കിലും പോകാനുള്ള അധികാരവും അവകാശവുമുണ്ട്. പക്ഷേ കായികമേളയിലേക്ക് ക്ഷണിക്കില്ല.

> "നോട്ടീസെല്ലാം പ്രിന്റ് ചെയ്തുകഴിഞ്ഞു. ഞങ്ങളെ ഒന്ന് സഹായിച്ചിട്ടുമില്ലല്ലോ. ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന ആദ്യത്തെ കായിക മേളയാണിത്. മുക്കിലും മൂലയിലും ചെന്ന് സഹായം വാ​ഗ്ദാനം ചെയ്യുന്ന അദ്ദേഹം ഒരു സഹായവും ഇവിടെ ചെയ്യുകയോ പ്രഖ്യാപിക്കുകയോ എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ഞാൻ അങ്ങോട്ട് വിളിച്ച് ചോദിച്ചുമില്ല." ശിവൻകുട്ടി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/246829/shivankutty-wont-invite-suresh-gopi-to-the-school-sports-fair-afraid-that-the-kids-will-call-him)