---
title: "തോക്ക് ജിതേഷ് വീണ്ടും ജയിലിൽ ; അറസ്റ്റ് നാട് കടത്തിയ ശേഷം വീണ്ടും തലശ്ശേരിയിലേക്ക് മടങ്ങിയെത്തിയതിന്  "
english_title: "Thok Jitesh is back in jail; Arrested for returning to Thalassery after crossing the country"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/247111/thok-jitesh-is-back-in-jail-arrested-for-returning-to-thalassery-after-crossing-the-country"
published_at: "2024-11-04T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672855add5594_Untitled-2_copy.jpg"
keywords: []
---

# തോക്ക് ജിതേഷ് വീണ്ടും ജയിലിൽ ; അറസ്റ്റ് നാട് കടത്തിയ ശേഷം വീണ്ടും തലശ്ശേരിയിലേക്ക് മടങ്ങിയെത്തിയതിന്  

> **Lead Summary:** **തലശ്ശേരി:** നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെടുത്തി നാട് കടത്തിയയാൾ നാട്ടിൽ മടങ്ങിയെത്തി. നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഇയാളെ വീണ്ടും അറസ്റ്റ് ജയിലിലാക്കി.

## Article Content

**തലശ്ശേരി:** നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെടുത്തി നാട് കടത്തിയയാൾ നാട്ടിൽ മടങ്ങിയെത്തി. നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഇയാളെ വീണ്ടും അറസ്റ്റ് ജയിലിലാക്കി.

തലശ്ശേരിയിലാണ് കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിലായത്. നിരവധി കേസുകളിൽ പ്രതിയായ കുടക്കളം സ്വദേശി എൻ.പി. നിവാസിൽ ജിതേഷ് എന്ന തോക്ക് ജിതേഷിനെയാണ് തലശ്ശേരി എസ്.ഐ. ദീപ്തിയും സംഘവും അറസ്റ്റ് ചെയ്തത്.

ഗുണ്ടാ അക്രമം തടയുന്നതിൻ്റെ ഭാഗമായ കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നു. നിയമം ലംഘിച്ച് നാട്ടിലെത്തിയതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് തോക്ക് ജിതേഷ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/247111/thok-jitesh-is-back-in-jail-arrested-for-returning-to-thalassery-after-crossing-the-country)