---
title: "കെ.മുരളീധരൻ പാലക്കാട് പ്രചരണത്തിനെത്തുന്നത് ഗതികേടുകൊണ്ട് ; രാഹുലിന് മാപ്പില്ലെന്നും  പദ്മജ"
english_title: "K.Muralidharan arrives at Palakkad campaign with bad schedule; Padmaja says that Rahul will not be sorry"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/247327/kmuralidharan-arrives-at-palakkad-campaign-with-bad-schedule-padmaja-says-that-rahul-will-not-be-sorry"
published_at: "2024-11-05T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729b4bbca8c4_Untitled-2_copy.jpg"
keywords: []
---

# കെ.മുരളീധരൻ പാലക്കാട് പ്രചരണത്തിനെത്തുന്നത് ഗതികേടുകൊണ്ട് ; രാഹുലിന് മാപ്പില്ലെന്നും  പദ്മജ

> **Lead Summary:** ****തൻ്റെ അമ്മയെ പറ്റി മോശമായി സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിലിന് മാപ്പില്ലെന്ന് ബിജെപി നേതാവ് പത്മജവേണുഗോപാൽ.

## Article Content

****തൻ്റെ അമ്മയെ പറ്റി മോശമായി സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിലിന് മാപ്പില്ലെന്ന് ബിജെപി നേതാവ് പത്മജവേണുഗോപാൽ.

കെ കരുണാകരൻ്റെ സ്മൃതി കുടീരത്തിൽ രാഹുൽ എത്താത്തത് നന്നായി. അവിടെ രാഹുൽ എത്തുന്നത് മനസ് കൊണ്ട് അംഗീകരിക്കാൻ കഴിയില്ല.

കെ. മുരളീധരൻ മനസ്സില്ലാമനസോടെയാണ് രാഹുലിന് വേണ്ടി പ്രചാരണത്തിന് എത്തുന്നത്.

രാഹുലിനോടുള്ള അതൃപ്തി കാരണമാണ് പ്രചാരണത്തിന് എത്താൻ വൈകിയത്. കെ മുരളീധരൻ ഗതികേട് കൊണ്ടാണ് പാലക്കാട് പ്രചാരണത്തിന് എത്തുന്നതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/247327/kmuralidharan-arrives-at-palakkad-campaign-with-bad-schedule-padmaja-says-that-rahul-will-not-be-sorry)