---
title: "ഇടതു നേതാക്കൾ  ഇന്ന്  വയനാട്ടിൽ; ശക്തി പ്രകടനം കൽപ്പറ്റയിൽ"
english_title: "Left leaders in Wayanad today; Power demonstration in Kalpatta"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/247515/left-leaders-in-wayanad-today-power-demonstration-in-kalpatta"
published_at: "2024-11-06T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b058164702_Untitled-3_copy.jpg"
keywords: []
---

# ഇടതു നേതാക്കൾ  ഇന്ന്  വയനാട്ടിൽ; ശക്തി പ്രകടനം കൽപ്പറ്റയിൽ

> **Lead Summary:** കൽപ്പറ്റ: ഇടത് മുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തുന്ന ഏറ്റവും വലിയ പരിപാടി ഇന്ന് കൽപ്പറ്റയിൽ നടക്കും. .

## Article Content

കൽപ്പറ്റ: ഇടത് മുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തുന്ന ഏറ്റവും വലിയ പരിപാടി ഇന്ന് കൽപ്പറ്റയിൽ നടക്കും. .

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രൻ,എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ , തുടങ്ങി നേതാക്കളുടെ വലിയൊരു നേതൃനിര തന്നെ വയനാട്ടിലുണ്ട്.

ഇന്ന് രാവിലെ 10 മണിക്ക് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പ്രകടനം ആരംഭിച്ചു . തുടർന്ന് 1 മണിക്ക് മഹാറാണി സിൽക്സിന് സമീപം നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി ഉൾപ്പടെ നേതാക്കൾ ജനങ്ങളെ അഭിവാദ്യം ചെയ്യും. ഇന്ന് മുതൽ കൊട്ടിക്കലാശം വരെ പ്രചരണം ശക്തമാക്കാനാണ് ഇടതുമുന്നണി തീരുമാനം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/247515/left-leaders-in-wayanad-today-power-demonstration-in-kalpatta)