---
title: "എഡിഎം  നവീൻ ബാബുവിന്റെ  മരണം; പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും"
english_title: "Death of ADM Naveen Babu; PP Divya will appear before the investigation team today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/248495/death-of-adm-naveen-babu-pp-divya-will-appear-before-the-investigation-team-today"
published_at: "2024-11-11T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67316868a8af3_download_(2).jpg"
keywords: []
---

# എഡിഎം  നവീൻ ബാബുവിന്റെ  മരണം; പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

> **Lead Summary:** ** കണ്ണൂർ : **എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതി പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും.

## Article Content

** കണ്ണൂർ : **എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതി പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും.

എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ ഹാജരാകണമെന്ന് ജാമ്യം നൽകിയപ്പോൾ കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്ത് ദിവസത്തെ റിമാൻഡ് തടവിനു ശേഷം ദിവ്യ ജയിൽ മോചിതയായത്.

കേസിൽ നവീൻ ബാബുവിന്‍റെ കുടുംബാംഗങ്ങളുടെ മൊഴി എടുക്കുന്നതിൽ പ്രത്യേക അന്വേഷണ സംഘം ഇനിയും തീരുമാനം എടുത്തിട്ടില്ല. കമ്മീഷണറുടെ നേതൃത്വത്തിൽ പുതിയ സംഘം വന്ന ശേഷം ജില്ലാ കളക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.

ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ മൊഴിയെടുക്കാൻ തീരുമാനം എടുത്തെങ്കിലും അതും രേഖപ്പെടുത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/248495/death-of-adm-naveen-babu-pp-divya-will-appear-before-the-investigation-team-today)