---
title: "തലശേരിയിൽ കൊലക്കേസിലെ പ്രതി പോക്സോ  കേസിൽ അറസ്റ്റിൽ"
english_title: "Accused in Thalassery murder case arrested in POCSO case"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/248611/accused-in-thalassery-murder-case-arrested-in-pocso-case"
published_at: "2024-11-11T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731cc78c75ec_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ കൊലക്കേസിലെ പ്രതി പോക്സോ  കേസിൽ അറസ്റ്റിൽ

> **Lead Summary:** **തലശേരി :**കൊലക്കേസിലെ പ്രതി കൊച്ചു കുട്ടിയെ ലൈംഗികമായി പീഡിപ്പി ച്ചുവെന്ന കേസിൽ അറസ്റ്റിൽ. തലശ്ശേരി എം.എം. റോഡ് പഞ്ചമഹൽ ഹൌസിൽ ജി.സതീശനാണ് അറസ്റ്റിലായത് . ഇയാളെ കോടതി റിമാന്റ് ചെയ്‌ത് ജയിലിലടച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ 27 നാണ് കേസിനാ സ്‌പദമായ കുറ്റകൃത്യം നടന്നത്.

## Article Content

**തലശേരി :**കൊലക്കേസിലെ പ്രതി കൊച്ചു കുട്ടിയെ ലൈംഗികമായി പീഡിപ്പി ച്ചുവെന്ന കേസിൽ അറസ്റ്റിൽ. തലശ്ശേരി എം.എം. റോഡ് പഞ്ചമഹൽ ഹൌസിൽ ജി.സതീശനാണ് അറസ്റ്റിലായത് . ഇയാളെ കോടതി റിമാന്റ് ചെയ്‌ത് ജയിലിലടച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ 27 നാണ് കേസിനാ സ്‌പദമായ കുറ്റകൃത്യം നടന്നത്.

ഒന്നാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ അന്ന് വൈകിട്ട് വാടിക്കലിലെ ശൗചാലയത്തിൽ കൊണ്ടുപോയി ഉപദ്രവിച്ചെന്ന പരാതിയിലാണ് നടപടി. അദ്ധ്യാപികയോടും, രക്ഷിതാ ക്കളോടും കുട്ടി സംഭവം പറഞ്ഞതിനെ തുടർന്ന് സ്‌കൂൾ അധികൃതരുടെ പരാതിയിലാണ് കേസെടുത്തത്.

കുട്ടിയുടെ മൊഴിപോലീസ് രേഖപ്പെടുത്തി. ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം ഏറണാകുളത്ത് നിന്നാണ് പിടികൂടിയത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളടക്കമാണ് ചുമത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/248611/accused-in-thalassery-murder-case-arrested-in-pocso-case)