---
title: "തലശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു."
english_title: "A plus two student who was undergoing treatment died in a car accident in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/248677/a-plus-two-student-who-was-undergoing-treatment-died-in-a-car-accident-in-thalassery"
published_at: "2024-11-11T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673218e08ded3_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു.

> **Lead Summary:** തലശേരി:** **തലശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു.കോടിയേരി പാറാൽ വായനശാലയ്ക്ക് സമീപത്തെ പി പി .ഹയാൻ ഫാദിൽ ആണ് മരിച്ചത്.

## Article Content

തലശേരി:** **തലശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു.കോടിയേരി പാറാൽ വായനശാലയ്ക്ക് സമീപത്തെ പി പി .ഹയാൻ ഫാദിൽ ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി നിട്ടൂർ ബാലത്തിലെ സർവ്വീസ് റോഡിലായിരുന്നു അപകടം. ഹയാൻ ഫാദിലും, സുഹൃത്തും സഞ്ചരിച്ച ബൈക്ക് റോഡിലെ ടാറിടാത്ത ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഗുരുതരമായ് പരിക്കേറ്റ ഹയാനെ കണ്ണൂർമിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരുക്കുകളോടെ രക്ഷപെട്ടു.

തലശ്ശേരി മുബാറക്ക് സ്കൂൾ +2 വിദ്യാർത്ഥിയാണ് മരണപ്പെട്ട ഹയാൻഫാദിൽ. ധർമടം ഒഴയിൽഭാഗത്തെ നവാസിൻ്റെയും കോടിയേരി പാറാലിലെ പൊന്നമ്പത്ത് പുളിക്കൂൽ ഷാബിദയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/248677/a-plus-two-student-who-was-undergoing-treatment-died-in-a-car-accident-in-thalassery)