---
title: "താക്കോലെടുക്കാൻ മറന്ന് ഉടമ ; തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയ സ്കൂട്ടർ മോഷണം പോയി"
english_title: "The owner forgot to take the key; A scooter parked near Thalassery railway station was stolen"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/249233/the-owner-forgot-to-take-the-key-a-scooter-parked-near-thalassery-railway-station-was-stolen"
published_at: "2024-11-14T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735954635c9c_Untitled-6_copy.jpg"
keywords: []
---

# താക്കോലെടുക്കാൻ മറന്ന് ഉടമ ; തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയ സ്കൂട്ടർ മോഷണം പോയി

> **Lead Summary:** തലശ്ശേരി :** ത**ലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയതായി പരാതി. മമ്പറം പടിഞ്ഞിറ്റാംമുറി വള്ളിപ്പറമ്പത്ത് ഹൗസിൽ എം. മിഥുൻ രണ്ടാം പ്ലാറ്റ്ഫോമിന് സമീപം നിർത്തിയിട്ട സ്കൂ‌ട്ടറാണ് മോഷണം പോയത്.

## Article Content

തലശ്ശേരി :** ത**ലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയതായി പരാതി. മമ്പറം പടിഞ്ഞിറ്റാംമുറി വള്ളിപ്പറമ്പത്ത് ഹൗസിൽ എം. മിഥുൻ രണ്ടാം പ്ലാറ്റ്ഫോമിന് സമീപം നിർത്തിയിട്ട സ്കൂ‌ട്ടറാണ് മോഷണം പോയത്.

തിങ്കളാഴ്ച രാവിലെ നിർത്തിയിട്ട സ്‌കൂട്ടർ രാത്രി എട്ടിന് തിരിച്ചെ ടുക്കാൻ എത്തിയപ്പോഴാണ് മോഷണം അറിയുന്നത്. സ്കൂട്ടർ നിർത്തിയിടുമ്പോൾ താക്കോൽ എടുക്കാൻ മറന്നതായി മിഥുൻ പറഞ്ഞു. മിഥുന്റെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/249233/the-owner-forgot-to-take-the-key-a-scooter-parked-near-thalassery-railway-station-was-stolen)