---
title: "ശിശുദിനത്തിൽ തലശേരിയിൽ ഫയർ സ്‌റ്റേഷനും, പ്രവർത്തനങ്ങളും കണ്ടറിഞ്ഞ് "മുബാറക്ക"യിലെ കുരുന്നുകൾ"
english_title: "Children at "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/249356/children-at-mubaraka-seeing-fire-station-and-activities-in-thalassery-on-childrens-day"
published_at: "2024-11-14T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67361f52aea16_Untitled-2_copy.jpg"
keywords: []
---

# ശിശുദിനത്തിൽ തലശേരിയിൽ ഫയർ സ്‌റ്റേഷനും, പ്രവർത്തനങ്ങളും കണ്ടറിഞ്ഞ് "മുബാറക്ക"യിലെ കുരുന്നുകൾ

> **Lead Summary:** > **തലശേരി: ** ശിശുദിനത്തിൽ തലശേരിയിൽ ഫയർ സ്‌റ്റേഷനും, പ്രവർത്തനങ്ങളും കണ്ടറിഞ്ഞ് "മുബാറക്ക"യിലെ കുരുന്നുകൾ അൽ മദ്രസ്സത്തുൽ മുബാറക്ക എൽ.പി സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾ ശിശുദിനത്തോടനുബന്ധിച്ച് തലശ്ശേരിയിലെ ഫയർ സ്റ്റേഷൻ സന്ദർശിച്ചു.

## Article Content

> **തലശേരി: ** ശിശുദിനത്തിൽ തലശേരിയിൽ ഫയർ സ്‌റ്റേഷനും, പ്രവർത്തനങ്ങളും കണ്ടറിഞ്ഞ് "മുബാറക്ക"യിലെ കുരുന്നുകൾ അൽ മദ്രസ്സത്തുൽ മുബാറക്ക എൽ.പി സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾ ശിശുദിനത്തോടനുബന്ധിച്ച് തലശ്ശേരിയിലെ ഫയർ സ്റ്റേഷൻ സന്ദർശിച്ചു.

രക്ഷാപ്രവർത്തകരുടെ കരുത്തും കരുതലും എന്തെന്നറിയാൻ ഈ സന്ദർശനം തികച്ചും സഹായകമായി.ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ യാസദ് കുഞ്ഞുങ്ങൾക്ക് സുരക്ഷയെ കുറിച്ച് ക്ലാസ്സെടുത്തു.

കൂടാതെ മറ്റൊരു സ്റ്റേഷൻ ഓഫീസറായ രാജേഷ് കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. ബിനീഷ് ആശംസകളർപ്പിച്ചു. പ്രധാനാധ്യാപകൻ നാസർ , അധ്യാപികമാരായ കെ . കെ സമീറ , ടി. സുഹറ, ഭാരവാഹി തഫ്ലീം മാണിയാട്ട് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/249356/children-at-mubaraka-seeing-fire-station-and-activities-in-thalassery-on-childrens-day)